ഹൈഡ്രജന്‍ പെറോക്സൈഡ്; നൂറനാട് പാൽവിതരണ കമ്പനിയിൽ പരിശോധന നടത്തും
text_fieldsചാരുംമൂട്: തമിഴ്നാട്ടില്‍നിന്ന് നൂറനാട് പാൽവിതരണ കമ്പനിയിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് ആര്യങ്കാവില്‍ പിടികൂടിയ സംഭവത്തിൽ പരിശോധനയും അന്വേഷണവും ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. പാൽ കമ്പനിയിൽ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പരിശോധന നടത്തും.
ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ബുധനാഴ്ച ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തുകയായിരുന്നു. ഹൈഡ്രജന്‍ പെറോക്സൈഡ് ആണ് പാലില്‍ കലര്‍ത്തിയിരുന്നത്.
ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിര്‍ദേശത്തിലായിരുന്നു പരിശോധന. നൂറനാട് ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്റ്റ് ഡെയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്പനിയിലേക്ക് പാൽ കൊണ്ടുവന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്കി. കടകളിലൂടെയുള്ള വിപണനത്തിന് പുറമെ നേരിട്ടും വീടുകളിലും ഇവർ ഏജന്റുമാര്‍ വഴി പാല്‍വിതരണം നടത്തുന്നുണ്ട്.
ആകര്‍ഷകമായ കമീഷനാണ് ഇവരുടെ പ്രത്യേകത. മില്‍മ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമീഷന് നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍, ശബരിക്ക് അത് മൂന്നുരൂപ വരെ ലഭിക്കും. അതിനാല്‍തന്നെ വ്യാപാരികള്‍ ഈ പാല് വില്ക്കാന് താല്പര്യം കാണിക്കുന്നുണ്ട്. മുമ്പ് മേന്മ എന്ന പേരിലാണ് കമ്പനി പാല് ഇറക്കിയിരുന്നത്. നിയമപ്രശ്നങ്ങളായതോടെയാണ് ശബരി എന്ന പേരിലേക്ക് മാറ്റിയത്.
വീട്ടുപടിക്കല്‍ പാല് എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന് പാല് എന്ന ലേബലിലായിരുന്നു വില്പന. ‘പരിശുദ്ധിയുടെ പാല്‍രുചി’ എന്ന പരസ്യവാചകം കൂടിയായതോടെ വിൽപനയും വർധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.