ആലപ്പുഴയിൽ ശുചിത്വ സര്‍വേ പരിശീലനത്തിന് തുടക്കം
text_fieldsആലപ്പുഴ: നഗരസഭയുടെ 'നിര്‍മലഭവനം-നിര്‍മല നഗരം 2.0 - അഴകോടെ ആലപ്പുഴ' പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശുചിത്വ സര്‍വേക്ക് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. മൂന്നുദിവസമായി അഞ്ഞൂറിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം.
മൊബൈല്‍ ആപ് വഴി നടക്കുന്ന സര്‍വേയില്‍ വീടുകളുടെ ലൊക്കേഷന്‍ ഉള്‍പ്പെടെ രേഖപ്പെടുത്തും. ഖര, ദ്രവ മാലിന്യ സംസ്കരണം, കനാല്‍ ശുചീകരണം, ഹരിത കര്‍മസേന ശാക്തീകരണം എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഓരോ മാസവും നഗരം കൈവരിക്കേണ്ട ശുചിത്വശേഷികള് കൃത്യമായി അടയാളപ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.