അനധികൃത മണ്ണ് ഖനനം: കർശന നടപടിയുമായി പൊലീസ്
text_fieldsചാരുംമൂട്: അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടികളുമായി നൂറനാട് പൊലീസ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഒരു എക്സ്കവേറ്ററും 15 ലോറികളും പിടിച്ചെടുത്തു. താമരക്കുളം കൊട്ടക്കാട്ടുശ്ശേരിയിൽനിന്ന് ജിയോളജിയുടെ പാസോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ മണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഒരു എക്സ്കവേറ്ററും രണ്ട് ടിപ്പർ ലോറികളും വെള്ളിയാഴ്ച പുലർച്ച പിടിച്ചെടുത്തത്. സി.ഐ ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പത്തനാപുരം ഭാഗത്തുനിന്ന് പാസില്ലാതെ വന്ന മൂന്ന് ടോറസും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 15 ലോറികളാണ് പിടിച്ചെടുത്തത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് സി.ഐ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി ഉദ്യോഗസ്ഥർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.