അനധികൃത സർവിസ്; ആലപ്പുഴയിൽ നാല് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
text_fieldsആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ നാല് ഹൗസ്ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ ആറ് ബോട്ടിന്റെ ഉടമകൾക്ക് ലക്ഷം രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി. രേഖകളില്ലാതെ പിടിച്ചെടുത്ത നാല് ബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി.ഇവക്ക് സ്റ്റോപ് മെമ്മോ നൽകി. തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് കൈനകരി മീനപ്പള്ളി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പരിശോധന. ഹൗസ് ബോട്ട്, ശിക്കാര ബോട്ട്, മോട്ടോർ ബോട്ട് എന്നിവയാണ് പരിശോധിച്ചത്. 21 ബോട്ടിൽ ചട്ടങ്ങൾ പാലിക്കാതെ സർവിസ് നടത്തിയ 10 ബോട്ടിൽ ക്രമക്കേടുകൾ കണ്ടെത്തി. ഭാഗികമായി രേഖകളിൽ ക്രമക്കേടുകൾ കണ്ട ആറ് ബോട്ടിനാണ് ലക്ഷം രൂപ പിഴയിട്ടത്.
കൂടുതൽ ആളുകളെ കയറ്റിപ്പോകുന്നതായി ശ്രദ്ധയിൽപെട്ട ജല ഗതാഗതവകുപ്പിന്റെ ബോട്ടും പരിശോധനക്ക് വിധേയമാക്കി. അകത്തുകയറിയപ്പോൾ കൂടുതൽ യാത്രക്കാർ ഇല്ലെന്ന് ബോധ്യപ്പെട്ടു.അനധികൃത സർവിസ്;നാല് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തുപോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ, ടഗ് ഡ്രൈവർ ടി.എൻ. ഷാബു, ടൂറിസം പൊലീസ് എസ്.ഐ പി. ജയറാം, സിവിൽ പൊലീസ് ഓഫിസർമാരായ എസ്. അജയകുമാർ, എസ്. ലെഞ്ചുമോൾ, ജോക്ഷിത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.