Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെച്ചപ്പെട്ട് ചെമ്മീൻ...

മെച്ചപ്പെട്ട് ചെമ്മീൻ വ്യവസായം: പീലിങ് തൊഴിലാളികൾക്ക് ദാരിദ്ര്യം

text_fields
bookmark_border
മെച്ചപ്പെട്ട് ചെമ്മീൻ വ്യവസായം: പീലിങ് തൊഴിലാളികൾക്ക് ദാരിദ്ര്യം
cancel


അരൂർ: തീൻമേശയിലെ ചെമ്മീൻ വിഭവങ്ങൾ നൽകുന്ന രുചി ഒരു വിഭാഗത്തിന് സന്തോഷം നൽകുമ്പോൾ വലയിൽ വീണ ചെമ്മീൻപോലെ പിടയുകയാണ് പീലിങ് തൊഴിലാളികൾ. ചെമ്മീൻ കിള്ളുന്ന സ്ത്രീ തൊഴിലാളികളെ വ്യവസായം ഇതുവരെ പരിഗണിച്ചിട്ടില്ല.

പതിറ്റാണ്ടുകളായി സർക്കാറിന്‍റെ അവഗണനയും നിശ്ശബ്ദമായി സഹിക്കുകയാണ് രോഗികളായി തീർന്ന ആദ്യകാല സ്ത്രീ തൊഴിലാളികൾ.

അരൂർ എം.എൽ.എ ദലീമ ജോജോ കഴിഞ്ഞദിവസം നിയമസഭയിൽ പീലിങ് തൊഴിലാളികൾക്കുവേണ്ടി സബ്മിഷൻ ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങളെല്ലാം പീലിങ് തൊഴിലാളികൾക്കും ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

2005ൽ രൂപംകൊണ്ട ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി എന്ന ചെറുകിട വ്യവസായികളുടെ സംഘടന ആദ്യമായി തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്കായി സർക്കാറിനു മുന്നിൽ ചില ആവശ്യങ്ങൾവെച്ചു. പീലിങ് തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. തൊഴിലാളികളെ ജോലിക്ക് യഥേഷ്ടം കിട്ടാതാകുകയും പുതിയ തലമുറ ചെമ്മീൻ ജോലികളോട് വിമുഖത കാട്ടി തുടങ്ങുകയും ചെയ്തതോടെയാണ് മുതലാളിമാർതന്നെ തൊഴിലാളികൾക്കുവേണ്ടി രംഗത്തിറങ്ങിയത്.

കയർ, കശുവണ്ടി അടക്കം മറ്റ് വ്യവസായ-തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് കൃത്യമായ കണക്കും ക്ഷേമ ആനുകൂല്യങ്ങളും നിലവിലുണ്ട്.

എന്നാൽ, വർഷംതോറും കോടികളുടെ വിദേശനാണ്യം രാജ്യത്തിന് നേടിക്കൊടുക്കുന്ന വ്യവസായശാലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് സർക്കാർ കണ്ടില്ലെന്നു നടിച്ചത്. സമുദ്രോൽപന്ന കയറ്റുമതി മേഖലയിൽ ഇപ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ കടന്നുകയറുകയാണ്.

യൂറോപ്യൻ യൂനിയന്‍റെ കർശന നിലപാടോടെ തൊഴിലിടങ്ങൾ പഴയ കാലങ്ങളിലെ പോലെ അനാരോഗ്യകരമല്ല. അരൂർ മേഖലയിലെ പരമ്പരാഗത തൊഴിലായ കൃഷിയും കയറും മറ്റും അന്യമായപ്പോൾ പ്രധാന തൊഴിലായി ജനങ്ങൾക്ക് താങ്ങായത് ചെമ്മീൻ വ്യവസായമായിരുന്നു.

പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ തയാറായില്ല. പീലിങ് തൊഴിലാളികൾക്ക് നൽകുന്ന ചെമ്മീന്റെ അളവും മിനിമം വേതനവും സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.

അ​രൂ​ർ ചെ​മ്മീ​ൻ സം​സ്ക​ര​ണ​ശാ​ല​ക​ളു​ടെ കേ​ന്ദ്രം

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ചെ​മ്മീ​ൻ സം​സ്ക​ര​ണ​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​രൂ​രി​ലാ​ണ്. 2010ൽ ​സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യു​ടെ മി​ക​വി​ൽ അ​രൂ​ർ മേ​ഖ​ല​യെ മി​ക​വി​ന്റെ പ​ട്ട​ണ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. അ​രൂ​ർ, എ​ഴു​പു​ന്ന കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് മി​ക​വി​ന്റെ പ​ട്ട​ണ​മാ​യി അം​ഗീ​ക​രി​ച്ച​ത്. കോ​വി​ഡി​ന് മു​മ്പ്​ 2018-19ൽ 13,92,559 ​ട​ൺ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ക​യ​റ്റു​മ​തി ചെ​യ്ത​ത്. 46,589.37 കോ​ടി ക​യ​റ്റു​മ​തി​യി​ലൂ​ടെ മാ​ത്രം രാ​ജ്യ​ത്തി​ന് ല​ഭി​ച്ചു. കൊ​ച്ചി തു​റ​മു​ഖ​ത്തു​നി​ന്ന് മാ​ത്രം 1,84,457 ട​ൺ ക​യ​റ്റു​മ​തി​യി​ലൂ​ടെ 5861.55 കോ​ടി​യു​ടെ വ​രു​മാ​ന​മു​ണ്ടാ​യി. അ​മേ​രി​ക്ക, ചൈ​ന, ജ​പ്പാ​ൻ, ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു പ്ര​ധാ​ന ക​യ​റ്റു​മ​തി. 1960ന്റെ ​പ​കു​തി മു​ത​ൽ അ​രൂ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ചെ​മ്മീ​ൻ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ തു​ട​ങ്ങി. ചെ​മ്മീ​ൻ ഉ​ണ​ക്കി പ​രി​പ്പാ​ക്കി​യാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​ത്. ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യു​ടെ ച​രി​ത്ര​ത്തി​ൽ അ​രൂ​ർ മേ​ഖ​ല​ക്ക്​ പ്ര​ഥ​മ സ്ഥാ​ന​മാ​ണു​ള്ള​ത്. ഇ​പ്പോ​ൾ മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്തു​പോ​ലും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വി​ധ​ത്തി​ലേ​ക്ക് ക​യ​റ്റു​മ​തി മേ​ഖ​ല മാ​റി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള​ത് ഇ​ന്ത്യ​യി​ലെ ചെ​റി​യ ചെ​മ്മീ​നു​ക​ളാ​ണ്.

തെ​ള്ളി​ച്ചെ​മ്മീ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. ചെ​റി​യ ചെ​മ്മീ​നു​ക​ളു​ടെ കു​ട​ൽ വ​ലി​ച്ചു​ക​ള​യാ​ൻ കൈ​വേ​ഗ​വും വൈ​ദ​ഗ്ധ്യ​മു​ള്ള സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​രൂ​ർ മേ​ഖ​ല​യി​ൽ ധാ​രാ​ളം ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ഴു​പ​ത്, എ​ൺ​പ​തു​ക​ൾ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യു​ടെ സു​വ​ർ​ണ​കാ​ല​മാ​യി അ​രൂ​രി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. ക​യ​റ്റു​മ​തി​ശാ​ല​ക​ൾ അ​ക്കാ​ല​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ധി​ക​വും. എ​ന്നാ​ൽ, പി​ന്നീ​ട് അ​രൂ​രി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ അ​ധി​ക​വും സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി ശാ​ഖ​ക​ളാ​യി പ​രി​ണ​മി​ച്ചു. അ​രൂ​രി​ലെ സീ ​ഫു​ഡ് പാ​ർ​ക്ക്, സീ​ലാ​ബ്, പ​ള്ളി​പ്പു​റ​ത്ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് എ​ന്നി​വ​യെ​ല്ലാം സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യു​ടെ വ​ള​ർ​ച്ച​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shrimp industry
News Summary - Improved shrimp industry: Poverty for peeling workers
Next Story