ഉൾനാടൻ ജലസഞ്ചാരം: പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾ പ്രതീക്ഷയിൽ
text_fieldsപാണാവള്ളി (ആലപ്പുഴ): ഉൾനാടൻ വിനോദ ജലസഞ്ചാരത്തിെൻറ പുത്തൻ സാധ്യതകൾ കായൽ ഗ്രാമങ്ങളെ പ്രതീക്ഷയിലാക്കുന്നു. ജില്ലയിലെ പുത്തൻ വിനോദ സഞ്ചാരനയം പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾക്കാണ് വലിയ സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിശാലമായ വേമ്പനാട്ടുകായലും ചെറുതോടുകളും ഊടുപുഴപോലെയുള്ള വീതികുറഞ്ഞ കായലുകളും ഗ്രാമീണ ജീവിതത്തിെൻറ നേർക്കാഴ്ചകൾക്ക് വിദേശികളായ സഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വദേശി സഞ്ചാരികളും ഇപ്പോൾ ഈ വിധം വിനോദങ്ങളാണ് ഇഷ്ടപ്പെടുന്നത്. കായൽ യാത്രകൾ മാത്രമല്ല കായൽ തുരുത്തുകളിലെ ഗ്രാമീണജീവിതം നേരിട്ട് കാണാനും തുരുത്തുകളിൽ ദിവസങ്ങളോളം താമസിക്കാനും സൗകര്യം ചെയ്തുകൊടുക്കാൻ കഴിയും.
തെങ്ങുചെത്ത്, കയറുപിരി, മത്സ്യബന്ധനം ഓലമെടയൽ കരകൗശല ജോലികൾ തുടങ്ങിയവ പഠിക്കാൻ വിദേശസഞ്ചാരികൾക്ക് കൗതുകമുണ്ട്. ഈ പരിശീലനങ്ങൾക്ക് ഗ്രാമീണരായ സ്ത്രീകളെ പ്രാപ്തരാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രാമീണ ജീവിതത്തിെൻറ സ്വച്ഛതയും കൈത്തൊഴിലുകൾ പരിശീലിക്കാനുമാണ് വിദേശികൾ കേരളത്തിലെത്തുന്നത്. ഇതു മനസ്സിലാക്കിയ ചില ഗ്രാമീണ മേഖലയിലെ സ്വകാര്യ സംരംഭകർ ടൂറിസം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ജലസഞ്ചാരത്തിനുള്ള ജലയാനങ്ങൾ സുരക്ഷിതമായി ഒരുക്കാനും ജലാശയങ്ങൾ പരമാവധി ശുചീകരിച്ചു നിർത്താനും പായൽപോലുള്ള തടസ്സങ്ങൾ ഒഴിവാക്കാനും കഴിഞ്ഞാൽ ഉൾനാടൻ ജലസഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗിക്കാവുന്നതാെണന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.