അജൈവമാലിന്യ സംസ്കരണം: പരീക്ഷണവുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsതുറവൂർ: ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ രൂപം കൊടുത്ത ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ)സംവിധാനത്തെ പുതിയ രൂപത്തിലേക്ക് മാറ്റി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മാതൃക തീർക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതകളുടെ കൺസോർട്യം പ്ലാസ്റ്റിക് ശേഖരിച്ച് പുനരുപയോഗത്തിന് പറ്റിയ വിധമാക്കും. ആദ്യഘട്ടമായി പുതിയ മെഷീനുകൾ എത്തിച്ച് ഗ്രാന്യൂൾസ് ഉത്പാദിപ്പിക്കും.
റോഡ് നിർമ്മാണത്തിന് ആവശ്യമായ ടാറിൽ ഉരുക്കി ചേർക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉണ്ടാക്കും. രണ്ടാം ഘട്ടത്തിൽ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം.
തുറവൂർ ഗ്രാമപഞ്ചായത്തിലെ മനക്കോടത്ത് പൂർത്തീകരിച്ച ആർ.ആർ. എഫിന്റെ ഉദ്ഘാടനം അരൂർ എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.ജീവൻ, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി.രാജേശ്വരി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രതാപൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.