ബോർഡിന് പിന്നിൽ മറഞ്ഞു നിന്ന് വെഹിക്കിൾ ഇൻസ്പെക്ടറുടെ വാഹന പരിശോധന; വിവാദം
text_fieldsകായംകുളം: നഗര പാതയോരത്തെ പരസ്യ ബോർഡുകൾക്ക് പിന്നിൽ മറഞ്ഞുനിന്ന് വാഹനങ്ങളുടെ ചിത്രം പകർത്തി പിഴ ഈടാക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ നടപടി വിവാദമാകുന്നു. തിരക്കേറിയ ബോയ്സ് സ്കൂൾ ജങ്ഷനിലെ നടപ്പാതയിലാണ് സംഭവം.
യൂനിഫോം ധരിക്കാതെയും നെയിം ബോർഡ് പതിപ്പിക്കാതെയുമുള്ള നടപടി നിയമ വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. കാണാമറയത്തുള്ള ചിത്രം പകർത്തൽ കച്ചവടക്കാരെയാണ് സാരമായി ബാധിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥൻ മഫ്തിയിൽ നടത്തുന്ന ഇടപെടലുകൾക്ക് എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.