മിന്നൽ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
text_fieldsആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഹോട്ടലുകൾ, ബേക്കറികൾ, ചെറുകിട ബജി വിൽപനകടകൾ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു.ബീച്ചില്‍ ബജികട നടത്തുന്ന ലജനത്ത് വാര്‍ഡില്‍ മൂസാപുരയിടത്തില്‍ ഷാജി ജമാലിന്‍റെ തട്ടില്‍നിന്ന് അഴുകിയ ഏത്തക്കുല, ഭക്ഷ്യയോഗ്യമല്ലാത്ത കോളിഫ്ലവര്‍, ജിഞ്ചര്‍ ഗാര്‍ലിക് എന്നിവയും സക്കറിയ വാര്‍ഡില്‍ ഹസനാര് പുരയിടത്തില്‍ ജബ്ബാറിന്‍റെ തട്ടില്‍നിന്ന് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത അച്ചാര്‍, വലിയമരം വാര്‍ഡില്‍ പുന്നക്കല്‍ നിയാസ് മോന്‍റെ ഉടമസ്ഥതയിലുള്ള ബീച്ച് ബേ റെസ്റ്റാറന്‍റിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
കനാല്‍ വാര്‍ഡില്‍ തൈപ്പറമ്പില്‍ സലീമിന്‍റെ ബീച്ചിലെ സ്ഥാപനത്തിന് നോട്ടീസ് നല്‍കി.ജില്ല കോടതി വാര്‍ഡില്‍ മഹാവീര്‍ റസ്റ്റോറന്‍റിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചോറ്, ഉരുളക്കിഴങ്ങ് വേവിച്ചത്, പാസ്ത വേവിച്ചത്, പഴകിയ കുമിള്‍, കുഴച്ച മാവ്, പുഴുങ്ങിയ കടല, ദാല്‍കറി, ഫ്രീസറില്‍ സൂക്ഷിച്ച വേവിച്ച പച്ചക്കറികള്‍, അഞ്ച് കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് എന്നിവയും സ്മോള്‍ ബാച്ച് ബേക്കറി ആൻഡ് കഫേയില്‍നിന്ന് പഴകിയ ബ്രഡ്, പാല്‍, സ്ട്രോബറി പള്‍പ്പ്, പാഷന്‍ ഫ്രൂട്ട് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.
പഴയതും വേവിച്ചതുമായ ഭക്ഷണ പദാർഥങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കരുതെന്നും തീയതി ഇല്ലാതെ സാധനങ്ങള്‍ സൂക്ഷിക്കരുതെന്നും കടയുടമകള്‍ക്ക് കര്‍ശനനിർദേശം നല്‍കി.നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജിന്‍റെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീനരമേശ്, അംഗം എ.എസ് കവിത, ഹെല്‍ത്ത് ഓഫിസര്‍ ഹര്‍ഷിദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. അനില്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർമാരായ സുമേഷ് പവിത്രന്‍, ഐ. അനീസ്, ആര്‍. റിനോഷ്, ടി.എം. ഷംസുദ്ദീന്‍, ജെ. അനിക്കുട്ടന്‍ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.