Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചരിത്ര പ്രതാപവുമായി...

ചരിത്ര പ്രതാപവുമായി ജൈ​ന​​ക്ഷേ​ത്രം

text_fields
bookmark_border
Jain temple,
cancel
camera_alt

ആ​ല​പ്പു​ഴ ഗു​ജ​റാ​ത്തി തെ​രു​വി​ലെ ജൈ​ന​ക്ഷേ​ത്രം

ആ​ല​പ്പു​ഴ: അ​തൊ​രു കാ​ല​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ക​നാ​ലു​ക​ളി​ലൂ​ടെ ച​ര​ക്കു​ക​ളും പേ​റി കെ​ട്ടു​വ​ള്ള​ങ്ങ​ൾ നി​ര​നി​ര​യാ​യി നീ​ങ്ങി​യി​രു​ന്ന കാ​ലം. ആ​ല​പ്പു​ഴ തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ലം. അ​ക്കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി പ​ണ്ട​ക​ശാ​ല​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം നി​ല​നി​ൽ​ക്കു​ന്ന ന​ഗ​ര​ത്തി​ൽ ഓ​ർ​മ​ക​ളെ ഉ​ണ​ർ​ത്തു​ന്ന ആ​രാ​ധ​നാ​ല​യ​മാ​ണ്​ ജൈ​ന​ക്ഷേ​ത്രം.

ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ൽ മു​പ്പാ​ല​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്താ​ണ്​ ഈ ​ക്ഷേ​ത്രം. ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ ഇ​വി​ടേ​ക്ക്​ വ്യാ​പാ​ര​വു​മാ​യി വ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ആ​രാ​ധ​ന കേ​ന്ദ്രം ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​ഇ​ട​വു​മാ​ണ്. ഗു​ജ​റാ​ത്തി ജൈ​ന​രു​ടെ ച​രി​ത്രം പ​റ​യു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ചു​രു​ക്കം ജൈ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ ശി​ൽ​പി ദി​വാ​ൻ രാ​ജാ​കേ​ശ​വ​ദാ​സാ​ണ്​ ഗു​ജ​റാ​ത്തി വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ​വി​ടെ പാ​ർ​ക്കാ​ൻ ഇ​ട​മൊ​രു​ക്കി​യ​ത്. അ​ക്കാ​ല​ത്ത്​ അ​വ​ർ ആ​രാ​ധ​ന​ക്കാ​യി സ്ഥാ​പി​ച്ച​താ​ണ്​ ജൈ​ന ക്ഷേ​ത്രം.

ക്ഷേ​ത്ര​വും സ്ഥാ​പി​ത​മാ​യ​തോ​ടെ നൂ​റ്റ​മ്പ​തോ​ളം ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ വാ​സ​മു​റ​പ്പി​ച്ചി​രു​ന്നു. അ​ന്ന​ത്തെ വ്യാ​പാ​ര​ത്തി​ന്‍റെ നി​റം​കെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ്​ തു​ട​ങ്ങി. ഇ​പ്പോ​ൾ 20 ഓ​ളം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ആ​രാ​ധ​ക​ർ കു​റ​ഞ്ഞെ​ങ്കി​ലും പു​തു​മോ​ടി​യു​ടെ തി​ള​ക്ക​ത്തോ​ടെ നി​ൽ​ക്കു​ക​യാ​ണ്​ ജൈ​ന ശ്വേ​താം​ബ​ർ ക്ഷേ​ത്രം.

ക്ഷേ​ത്ര​ത്തി​ൽ ര​ണ്ട് മ​ന്ദി​ര​ങ്ങ​ളു​ണ്ട്, അ​തി​ൽ ഒ​ന്നാ​ണ് നൂ​റു​ക​ണ​ക്കി​ന് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രാ​ചീ​ന ക്ഷേ​ത്രം, മ​റ്റൊ​ന്നാ​ണ് 30 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച പു​തി​യ മ​ന്ദി​രം. സ​മ​കാ​ലി​ക ജൈ​ന ആ​ചാ​ര​ങ്ങ​ൾ​ക്കും ആ​രാ​ധ​ന​ക​ൾ​ക്കു​മാ​യി വി​പു​ലീ​ക​രി​ച്ച്​ പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് പു​തി​യ മ​ന്ദി​രം. ന​വീ​ന​ത​യും പൈ​തൃ​ക ആ​വി​ഷ്കാ​ര​വും സം​യോ​ജി​പ്പി​ച്ച നി​ർ​മാ​ണ ശൈ​ലി​യാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​ന്റെ പ്ര​ത്യേ​ക​ത. ഈ ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ർ​ഥ​നാ സ​മ​യ​ങ്ങ​ൾ രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​മാ​ണ്. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്​​ഠ വാ​സു​പൂ​ജ്യ​യു​ടേ​താ​ണ്. ധ​ർ​മ​നാ​ഥ​ൻ, ശ്രേ​യ​ന​സ​നാ​ഥ​ൻ, പ​ർ​ശ്വ​നാ​ഥ​ൻ എ​ന്നീ തീ​ർ​ഥാ​ങ്ക​ര​രു​ടെ പ്ര​തി​ഷ്ഠ​ക​ളും ഉ​ണ്ട്.

വെ​ള്ള കൊ​ട്ടാ​ര​മാ​ണ്​ ക്ഷേ​ത്രം. വെ​ളു​ത്ത മാ​ർ​ബി​ളും വൈ​റ്റ്​​സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ച​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ൻ പാ​റ​ക​ൾ, ക്ഷേ​ത്ര​ത്തി​ന്റെ ആ​ക​ർ​ഷ​ക​ത്വം വ​ർ​ധി​പ്പി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ന്റെ മു​ക​ൾ​നി​ല​യി​ൽ പ്ര​ത്യേ​ക മ​കു​ടം ഉ​ണ്ട്.

ഗു​ജ​റാ​ത്തി വ്യാ​പാ​രി​ക​ൾ​ക്കാ​യി രാ​ജാ​കേ​ശ​വ​ദാ​സ്​​ സ്ഥാ​പി​ച്ച​താ​ണ്​ ഈ ​ക്ഷേ​ത്രംഇ​ത് മ​റ്റ് ജൈ​ന​ക്ഷേ​ത്ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​ത​ല്ല. ക്ഷേ​ത്ര​ത്തി​ന്റെ മ​തി​ലു​ക​ൾ​ക്കും ശി​ല​ക​ൾ​ക്കും വി​വി​ധ ജൈ​ന ചി​ഹ്ന​ങ്ങ​ൾ, ദേ​വ​ത​ക​ൾ, മോ​ട്ടി​ഫു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്ന ശി​ൽ​പ​ങ്ങ​ൾ ഉ​ണ്ട്. ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കാ​തെ നി​ർ​മി​ച്ച ഏ​ക ജൈ​ന ക്ഷേ​ത്ര​വു​മാ​ണി​ത്. ആ​ല​പ്പു​ഴ​യി​ലെ ഗു​ജ​റാ​ത്തി വ്യാ​പാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മ​ഹാ​വീ​ർ ക​യ​ർ ക​മ്പ​നി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaJain temple
News Summary - Jain temple in Alappuzha
Next Story