ജലജീവന്‍ മിഷന് പദ്ധതി: ജലവിതരണ മാർഗങ്ങൾ മെച്ചപ്പെടുത്താൻ 70 കോടി അനുവദിച്ചു
text_fieldsആലപ്പുഴ: ജില്ലയില്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാൻ ഏഴ് സ്ഥാപന ശാക്തീകരണ സമിതിയെ (ഇന്സ്റ്റിട്യൂഷന് സ്ട്രെങ്തനിങ് ഏജന്‍സി) നിയോഗിച്ചു.
കലക്ടർ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ ജലജീവന്‍ മിഷന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സമിതികളെ തീരുമാനിച്ചത്.
തദ്ദേശ തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിെൻറ മേല്‍നോട്ടം അംഗീകരിക്കപ്പെട്ട ഏഴ് സമിതിക്കാണ്. ഓരോ പഞ്ചായത്തിലും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട വാട്ടര്‍ കണക്ഷനുകളുടെ കൃത്യമായ കണക്ക് ഈ സമിതികള്‍ ശേഖരിക്കും. ചങ്ങനാശ്ശേരി സോഷ്യല്‍ സർവിസ് സൊസൈറ്റി, ചേതന ഇൻറര്‍ഗ്രേറ്റഡ് െഡവലപ്മെൻറ് സൊസൈറ്റി, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, എസ്.യു.ഇ.എഫ്, രാജീവ് യൂത്ത് ഫൗണ്ടേഷന്, ഇ.ഡി.എസ്, കുടുംബശ്രീ മിഷന് എന്നീ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്.
പഞ്ചായത്തുതലത്തില്‍ ജലജീവന്‍ മിഷെൻറ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് പദ്ധതിയുടെ വിശദവിവരങ്ങള്‍ എത്തിക്കും. ജലജീവന്‍ പദ്ധതിയുടെ ഗാര്‍ഹിക കണക്ഷന് നല്‍കുന്നതിനും ജലവിതരണ മാർഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 70 കോടി അനുവദിച്ചു.
കിഫ്ബിയില്‍ ഉള്‍പ്പെട്ട പുളിങ്കുന്ന്, കാവാലം, വീയപുരം, തകഴി, കൈനകരി, എടത്വ, ചമ്പക്കുളം, പുലിയൂര്, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകള്‍ക്കായി പദ്ധതി നടത്തിപ്പിെൻറ ഭാഗമായി 57.64 കോടിയും ചെറിയനാട്, അരൂര്‍, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത് പഞ്ചായത്തുകളില്‍ ഗാര്‍ഹിക കണക്ഷന് നല്‍കാനും തുറവൂര്‍ പഞ്ചായത്തിലെ ജലവിതരണശൃംഖല മെച്ചപ്പെടുത്തുന്നതിന് 8.62 കോടിയും മുതുകുളം പഞ്ചായത്തിന് 40 ലക്ഷവും തിരുവല്ലക്ക് 3.33 കോടിയുമാണ് അനുവദിച്ചത്.
യോഗത്തില്‍ എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.