കൃഷിയെ പ്രണയിച്ച നേതാവിന് നൂറുമേനി
text_fieldsകായംകുളം: പൊതുപ്രവർത്തന തിരക്കുകൾക്കിടയിലും കൃഷിയെ പ്രണയിച്ച നേതാവിന് നൂറുമേനി വിളവ്. നഗരസഭ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ചേരാവള്ളി കാരൂർ ശ്രീരംഗത്ത് എസ്. കേശുനാഥാണ് മാതൃകയാകുന്നത്.
വീട്ടുവളപ്പിലെ 20 സെൻററിൽ വാഴയും മരച്ചീനിയും കൃഷി ചെയ്താണ് മികച്ച വിളവെടുപ്പ് നടത്തിയത്. നൂറ്റമ്പതോളം വാഴകളും ഇതിനിടയിലെ ജൈവപച്ചക്കറി തോട്ടവും വീട്ടുവളപ്പിനെ ഹരിതാഭമാക്കുന്നു.
കോവിഡുകാല നിയന്ത്രണങ്ങൾ ജനസേവനത്തിന് തടസ്സമായതോടെയാണ് കൃഷിയിൽ ഒരുകൈ നോക്കാനിറങ്ങിയത്. യു.െഎ.ടി അധ്യാപികയായ ഭാര്യ സൗമ്യയും ഏഴാംക്ലാസുകാരനായ മകൻ ഭഗത്കേശവും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.
യു. പ്രതിഭ എം.എൽ.എയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. വി.എൻ. ജിതേഷ്ലാൽ, ടി. നിസാർ, എ. സുബൈർ, ചിറ്റേഴത്ത് ഉത്തമൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.