കായംകുളം ഐ.ടി.ഐ ഇന്നും ഇടുങ്ങിയ മുറികളിൽ
text_fieldsകായംകുളം: ടൗണിൽ ഗവ. െഎ.ടി.െഎ സ്ഥാപിക്കാൻ സ്ഥലം വാങ്ങി നൽകാമെന്ന് 2009 ജനുവരി ഒന്നിനാണ് എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ് ഡയറക്ടർ മുമ്പാകെ നഗരസഭ സെക്രട്ടറി മുദ്രപ്പത്രത്തിൽ കരാർ എഴുതി നൽകിയത്. 11 വർഷം പിന്നിടുേമ്പാഴും സ്ഥലം എന്നത് നഗരസഭ ബജറ്റിലെ മൂന്നക്ഷരം മാത്രമായി അവശേഷിക്കുകയാണ്. സി.കെ. സദാശിവൻ എം.എൽ.എയായിരിക്കെ നടത്തിയ ഇടപെടലിലാണ് ഗവ. െഎ.ടി.െഎ അനുവദിച്ചത്.
ഒരു വർഷത്തിനുള്ളിൽ സ്വന്തമായി സ്ഥലം ലഭ്യമാക്കുമെന്നായിരുന്നു ഉറപ്പ്. അതുവരെ ഗവ. ബോയ്സ് സ്കൂളിൽ 400 ചതുരശ്രമീറ്റർ സ്ഥലം സൗജന്യമായി ലഭ്യമാക്കാമെന്ന് സമ്മതിച്ചുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ നടന്നില്ല. തുടർന്ന് നഗരസഭയോട് ചേർന്ന തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള ഷോപ്പിങ് കോംപ്ലക്സിെൻറ മുകൾനിലയിലെ രണ്ട് മുറികൾ വിട്ടുനൽകുകയായിരുന്നു. സ്ഥലം ഇല്ലാത്തതിനാൽ െഎ.ടി.െഎ നിർത്തുകയാണെന്ന് പിന്നീട് പലതവണ ഉത്തരവ് ഇറങ്ങിയെങ്കിലും രാഷ്ട്രീയ സമ്മർദങ്ങളാലായിരുന്നു നിലനിന്നത്. അന്ന് നിരന്തര സമരം നടത്തിയ പ്രതിപക്ഷം ഭരണത്തിലെത്തിയതോടെ സ്ഥലം സ്വന്തമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, യു.ഡി.എഫ് കാലത്ത് നഗരസഭയിൽ സ്ഥിരമായി സമരത്തിന് എത്തിയിരുന്ന എസ്.എഫ്.െഎക്കാർ ഇൗ വഴി വന്നില്ലെന്ന് മാത്രമായിരുന്നു ആശ്വാസം. കെ.എസ്.യുവാകെട്ട ഇങ്ങനൊരു വിവരം അറിഞ്ഞ മട്ടും നടിച്ചില്ല.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്കായി നൂറോളം വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുന്നത്. എൻ.സി.വി.ടിയുടെ അംഗീകാരമുള്ള െഎ.ടി.െഎ കുറഞ്ഞ കാലയളവിനുള്ളിൽതന്നെ മികച്ച അക്കാദമിക് നിലവാരത്തിലേക്ക് ഉയർന്നിരുന്നു. ഇടുങ്ങിയ മുറികളിലെ പഠനം കുട്ടികൾക്കുണ്ടാക്കുന്ന പ്രയാസം പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള നടപടികളുണ്ടാകുന്നില്ല. 20ഒാളം ജീവനക്കാരും വിഷമതകൾ സഹിക്കുന്നു.
തുടക്കത്തിൽ സ്ഥലമെടുപ്പ് സംബന്ധിച്ച് നഗരസഭയും എം.എൽ.എയും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. പിന്നീട് എം.എൽ.എയും നഗരസഭയും ഒരേ കക്ഷികളായിട്ടും നടപടി ഉണ്ടായില്ല. കേന്ദ്ര സർക്കാറിെൻറ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് അനുസൃതമായ ചട്ടം നിലവിൽ വരാത്തതായിരുന്നു തുടക്കത്തിൽ തടസ്സമായത്. എന്നാലും വെട്ടത്തേത്ത് വയലിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്ക് യു.ഡി.എഫ് ഭരണകാലത്ത് തുടക്കം കുറിച്ചിരുന്നു. െഎ.ടി.െഎക്കും സ്റ്റേഡിയത്തിനുമായി നാല് ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതിയോടെ 2014-15ൽ 3.5 കോടി കലക്ടറുടെ വർക്ക് ഡെപ്പോസിറ്റ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നു.
സ്ഥലത്ത് നിർമാണങ്ങൾക്ക് അനുമതി നൽകരുതെന്ന തീരുമാനവും കൗൺസിലിലുണ്ടായി. പിന്നീട് ചട്ടം നിലവിൽവന്നെങ്കിലും വിഷയത്തെ ഗൗരവത്തോടെ കാണുന്നതിൽ തുടർന്നുവന്ന ഭരണസമിതി വീഴ്ച വരുത്തുകയായിരുന്നു. ഇതിനിടെ നിർദിഷ്ട സ്ഥലത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് വിവാദവുമായതോടെയാണ് പിൻവലിച്ചത്.
ഇതിനെയെല്ലാം അവഗണിച്ച് വീണ്ടും പല നിർമാണങ്ങളും പുരോഗമിച്ചപ്പോൾ നിസ്സംഗതയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായത്. രണ്ടുമാസം മുമ്പ് സ്വകാര്യ വ്യക്തി നിർമാണം നടത്തിയപ്പോഴും സ്റ്റേ നൽകിയെന്ന വിശദീകരണത്തിലൂടെ തലയൂരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.