ലക്ഷദ്വീപിനായി തുണികളിൽ വർണ വിസ്മയം തീർത്ത് 'മല്ലുബ്രോയ്ഡർസിെൻറ' പ്രതിഷേധം
text_fieldsകായംകുളം: സൂചിയിൽ കോർത്ത നൂലിലൂടെ തുണികളിൽ വർണ വിസ്മയം തീർക്കുന്ന പ്രതിഷേധം നവമാധ്യമങ്ങളിൽ വൈറലാകുന്നു. ലക്ഷദ്വീപ് നിവാസികൾക്ക് െഎക്യദാർഢ്യവുമായി തുണികളിൽ ചിത്രപ്പണികളിലൂടെ ഉയർത്തുന്ന പ്രതിഷേധമാണ് ശ്രദ്ധേയമാകുന്നത്. വനിത എംബ്രോയ്ഡറി ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയായ 'മല്ലുബ്രോയ്ഡർസാണ്' വേറിട്ട പ്രതിഷേധ രൂപവുമായി രംഗത്തിറങ്ങിയത്.
ലോക്ഡൗൺ കാലത്ത് വരുമാന മാർഗം ലക്ഷ്യമാക്കി തുടങ്ങിയ കൂട്ടായ്മ സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള 200 ഒാളം പേരാണ് കൂട്ടായ്മയിലുള്ളത്. ഗ്രൂപ്പ് അംഗമായ പത്തിയൂർ മണ്ണാഞ്ചിൽ അഭിരാമിയാണ് (21) തുണിയിൽ വിസ്മയം തീർക്കുന്ന 'സേവ് ലക്ഷദ്വീപ്' കാമ്പയിന് തുടക്കം കുറിച്ചത്.
ലക്ഷദ്വീപിെൻറ സൗന്ദര്യം തുണികളിലേക്ക് പകർന്ന് നൽകി മറ്റുള്ളവരും രംഗത്തിറങ്ങുകയായിരുന്നു. കലാകാരൻമാർ അണിനിരന്നപ്പോൾ തുണികളിൽ ലക്ഷദ്വീപിെൻറ മനോഹര ചിത്രങ്ങളോടെയാണ് പ്രതിഷേധം ആളിപ്പടരുന്നത്. വിദ്യാർഥിനികളും വീട്ടമ്മമാരുമാണ് കൂട്ടയ്മയിലുള്ളത്.
കേരളപിറവി ദിനത്തിൽ കൂട്ടായ്മ നടത്തിയ 'എ ട്രിബ്യൂട്ട് ടൂ കേരള' കാമ്പയിൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ലഭിച്ച സ്വീകാര്യതയാണ് ലക്ഷദ്വീപിനായി ശബ്ദം ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് കാര്യവട്ടം കാമ്പസിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനി കുടിയായ അഭിരാമി പറയുന്നു. ലക്ഷദ്വീപിെൻറ മനോഹാരിത പരമാവധി പേരിൽ എത്തിക്കുകയെന്നതാണ് കാമ്പയിനിലൂടെ ഇവർ ലക്ഷ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.