അഭിമന്യു വധക്കേസ് പ്രതിയുടെ ഒളിവ് ജീവിതത്തിന് പിന്നിൽ രാഷ്ട്രീയബന്ധമെന്ന് ആക്ഷേപം
text_fieldsകായംകുളം: ക്ഷേത്രവളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഡി.വൈ.എഫ്.െഎ ബന്ധം ഉയർന്ന പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് ചർച്ചയാകുന്നു.
വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യു (15) കൊല്ലപ്പെട്ട കേസിലെ നാലാംപ്രതിയായ തറയിൽ കുറ്റിയിൽ അരുൺ വരിക്കോലിയാണ് (24) ഇപ്പോഴും ഒളിവിലുള്ളത്. സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഇയാളെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
ഏപ്രിൽ 14ന് രാത്രിയാണ് പടയണിവെട്ടം ക്ഷേത്രവളപ്പിൽ അഭിമന്യു കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവരെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത് (21), മറ്റ് പ്രതികളായ ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തിൽ ഉണ്ണികൃഷ്ണനാണ് (ഉണ്ണിക്കുട്ടൻ 24) എന്നിവരാണ് പിടിയിലായത്. ഇതിൽ അരുൺ, ആകാശ്, പ്രണവ് എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഇവരെല്ലാം ആർ.എസ്.എസ് പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നായിരുന്നു സി.പി.എമ്മിെൻറ ആരോപണം.
അതേസമയം, പ്രതികൾ ലഹരിമാഫിയ ബന്ധമുള്ളവരാണെന്നും നാലാം പ്രതി അരുൺ ഡി.വൈ.എഫ്.െഎക്കാരനാണെന്നുമാണ് സംഘ്പരിവാർ വാദം. പാർട്ടി ഒാഫിസിലെത്തി ഡി.വൈ.എഫ്.െഎ പതാക ഏറ്റുവാങ്ങുന്ന പ്രതിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ ഒഴിവാക്കിയെന്നായിരുന്നു ഡി.വൈ.എഫ്.െഎ വിശദീകരണം. എന്നാൽ, സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാൻ കഴിയാതിരുന്നതാണ് പാർട്ടി ബന്ധം വീണ്ടും ചർച്ചയാകാൻ കാരണമായത്.
പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിൽ പൊലീസും താൽപര്യം കാട്ടിയില്ല. സ്റ്റേഷെൻറ പരിസരത്തുനിന്ന് വീണുകിട്ടിയ പ്രതികളെ ഉൾപ്പെടുത്തി ഫയൽ ക്ലോസ് ചെയ്യുന്നതിലായിരുന്നു താൽപര്യം. കാപ്പ കേസിലുൾപ്പെടുത്തി വള്ളികുന്നത്തുനിന്ന് നാടുകടത്തിയവരുമായി വരെ ബന്ധമുള്ളവരായിട്ടും ഇൗ വഴിക്കും അന്വേഷണമുണ്ടായില്ല. ഒന്നാംപ്രതി സജയ്ജിത് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ എറണാകുളത്ത് എത്താൻ സഹായം ഒരുക്കിയ രാഷ്ട്രീയ ബന്ധങ്ങളും വിസ്മരിക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.