അഭിമന്യു കൊലക്കേസ്: കുറ്റപത്രം അടുത്തയാഴ്ച
text_fieldsകായംകുളം: വിഷുദിനത്തിൽ ക്ഷേത്രവളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കും.
വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യു (15) കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ കസ്റ്റഡിയിൽ വിചാരണ ചെയ്യണമെന്ന തരത്തിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം പുരോഗമിക്കുന്നത്. ഏപ്രിൽ 14ന് രാത്രിയാണ് പടയണിവെട്ടം ക്ഷേത്രവളപ്പിൽ അഭിമന്യു കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർ കുറ്റിയിൽ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു.
സംഭവത്തിൽ കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത് (21), ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തിൽ ഉണ്ണികൃഷ്ണൻ (ഉണ്ണിക്കുട്ടൻ-24), തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) എന്നിവരാണ് പ്രതികൾ. ഒളിവിൽപോയ അരുൺ വരിക്കോലിയെ കണ്ടെത്തിയിട്ടില്ല. കണ്ണമ്പള്ളി പടീറ്റതിൽ അരുൺ, ആകാശ്, പ്രണവ് എന്നിവർക്ക് കോടതി ജാമ്യം നൽകിയിരുന്നു. മറ്റുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ആർ.എസ്.എസ് പശ്ചാത്തലമുള്ള പ്രതികൾ രാഷ്ട്രീയ കാരണങ്ങളാൽ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സി.പി.എം ആരോപിച്ചിരുന്നത്. അതേസമയം, കേസിൽ ശക്തമായ സമ്മർദമുണ്ടാകാതിരുന്നതാണ് ചില പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന ആക്ഷേപമുണ്ട്.
ഒളിവിലായ പ്രതിയെ കണ്ടെത്തുന്നതിലും ഉൗർജിത നടപടികളുണ്ടായില്ല. പിടിയിലായ പ്രതികൾക്ക് തുടക്കത്തിൽ രക്ഷപ്പെടാനും ഒളിവിലിരിക്കാനും സഹായം നൽകിയവരെയും ബോധപൂർവം ഒഴിവാക്കിയതായ ആക്ഷേപവും നിലനിൽക്കുന്നു. ഇൗ സാഹചര്യത്തിൽ കുറ്റപത്രത്തിെൻറ ഉള്ളടക്കവും ഗൗരവ ചർച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.