ലോക്കൽ സെക്രട്ടറി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി –സി.പി.എം
text_fieldsകായംകുളം: സി.പിഎം എരുവ ലോക്കൽ സെക്രട്ടറിെക്കതിരെ ഉയർന്ന പരാതികൾ പാർട്ടി ഗൗരവമായി അന്വേഷിക്കുകയാണെന്ന് ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ അറിയിച്ചു. ഇതിനായി ചുമതലപ്പെടുത്തിയ പാർട്ടി കമീഷൻ അന്വേഷണ നടപടിയിലാണ്. കുറ്റം ചെയ്തയായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും.
ഇതിൽ തീരുമാനം വരുന്നതിന് മുമ്പ് പാർട്ടിയെയും നേതൃത്വത്തെയും മോശക്കാരായി ചിത്രീകരിക്കുന്നതിനുള്ള ശ്രമം അച്ചടക്കലംഘനമാണ്. പാർട്ടി നേതൃത്വത്തിലുള്ളവർ ആരോപണ വിധേയരെ വഴിവിട്ടു സഹായിക്കുന്നില്ല. ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണ്.
പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനമെന്ന വാർത്തകളും അടിസ്ഥാനരഹിതമാണ്. 270 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും ഇതിനോടകം പൂർത്തിയാക്കി. എല്ലാ സമ്മേളനങ്ങളും മാനദണ്ഡപ്രകാരമുള്ള നടപടിയിലൂടെയാണ് നടത്തിയത്. വിഭാഗീയ പ്രവർത്തനങ്ങളും മത്സരങ്ങളും പ്രതിഷേധവും ഒരിടത്തും ഉണ്ടായിട്ടില്ല.
ലോക്കൽ കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. വസ്തുതകൾ ഇതായിരിക്കെ പാർട്ടിയെ അവഹേളിക്കുന്ന സമീപനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.