അമ്മിണിയമ്മ: വിപ്ലവവഴിയിൽ തോപ്പിൽ ഭാസിയുടെ കരുത്ത്
text_fieldsകായംകുളം: ''നിെൻറ പേരെന്തുവാ'' സഖാവ് എെമ്മൻ ചോദിച്ചു. -''അമ്മിണി'' അവൾ പറഞ്ഞു. ''ഒരു ഗ്ലാസ് പച്ചവെള്ളം കൊണ്ടുവാ...''. പെണ്ണുകാണലിന് പച്ചവെള്ളം കൂടി അനുേപക്ഷണീയമായ ഒരു ഘട്ടമാണല്ലോ, അതിെൻറ ചിട്ടവട്ടങ്ങളെല്ലാം എെമ്മന്നറിയാം. എത്രയോ വിവാഹങ്ങളുടെ സംഘാടകനാണ് ഇഷ്ടൻ. അവൾ വെള്ളവും കൊണ്ടുവന്നപ്പോഴും ഞങ്ങൾ വീണ്ടും ചിരിയടക്കി ശ്വാസം പിടിച്ചു. അവൾ പോയി. അമ്മിണിയമ്മയെ പെണ്ണുകണ്ടതിനെക്കുറിച്ച് 'ഒളിവിലെ ഒാർമകളി'ൽ തോപ്പിൽ ഭാസി ഇങ്ങനെയാണ് തുടങ്ങുന്നത്. ജ്വലിക്കുന്ന വിപ്ലവവഴികളിലും പിന്നീടുള്ള സാഹിത്യവഴിയിലും തോപ്പിൽ ഭാസിക്ക് കരുത്ത് പകർന്നിരുന്ന അമ്മിണിയമ്മയും ഒാർമയായി. വിപ്ലവത്തിന് വിത്തുപാകിയ എണ്ണക്കാട് കൊട്ടാരത്തിൽനിന്ന് വിപ്ലവകാരിയുടെ ജീവിതസഖിയായി ഒപ്പം കൂടിയവളെക്കുറിച്ച് 'ഒളിവിലെ ഒാർമകളി'ൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1951ലാണ് അമ്മിണിയെ ഭാസി ജീവിത സഖിയാക്കുന്നത്. തെൻറ കാൽ മുറിച്ചശേഷമാണ് ഭാര്യയുടെ വില മനസ്സിലായതെന്ന് ഭാസി പറഞ്ഞത് ചർച്ചയായിരുന്നു. ഇരുവരും അത്രക്കും അടുപ്പത്തിലായിരുന്നു.
കമ്യൂണിസ്റ്റുകാരെ നേരിടുന്നതിനിടയിൽ പല്ലന പാണ്ഡവത്തെ വീടിനുനേരെ 1949ലുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്ന് പഠിപ്പ് നിർത്തിയത് മുതലാണ് അമ്മിണിയിലെ കമ്യൂണിസ്റ്റുകാരി പിറവിയെടുക്കുന്നത്.
1948ൽ ജന്മിത്വത്തെ എതിർത്ത കർഷക തൊഴിലാളികളെ പിന്തുണച്ചതുമുതലാണ് എണ്ണക്കാട് കൊട്ടാരത്തിലെ കമ്യൂണിസം പുറത്തേക്ക് വരുന്നത്. തുടർന്ന്, അമ്മിണിയമ്മയുടെ അമ്മാവനായ ശങ്കരനാരായണൻ തമ്പി അടക്കമുള്ള കുടുംബാംഗങ്ങൾക്ക് ഒളിവിൽ പോകേണ്ടി വന്നു. തുടർന്നാണ് പല്ലനയിലെ പാണ്ഡവത്തുവീട്ടിലേക്ക് താമസം മാറിയത്. കമ്യൂണിസ്റ്റുകളായ ഇവർക്ക് പല്ലനയിലെ ജന്മികുടുംബങ്ങൾ വിലക്ക് ഏർപ്പെടുത്തി. വീടുകളിലേക്കുള്ള പ്രവേശനവും സാധനങ്ങൾ ലഭിക്കുന്നത് തടഞ്ഞുമുള്ള നിരോധനം വീടിെൻറ അവസ്ഥയെ വല്ലാതാക്കിയിരുന്നു. ദുരിതം നിറഞ്ഞ അക്കാലത്ത് വീട്ടുകാർക്കും വിശന്നുവലഞ്ഞ് എത്തിയിരുന്ന ഒളിവിലെ സഖാക്കൾക്കും ഭക്ഷണം ഒരുക്കിയതിന് പിന്നിൽ അമ്മിണി എന്ന 12കാരിയുടെ കരുത്തായിരുന്നു നിറഞ്ഞുനിന്നത്. പറമ്പിൽ വീഴുന്ന നാളികേരം കുട്ടയിലാക്കി കിലോമീറ്ററുകൾ ചുമന്നുകൊണ്ടുപോയി വിറ്റാണ് ഇൗ പെൺകുട്ടി വീട്ടുസാധനങ്ങൾ എത്തിച്ചിരുന്നത്.
ശൂരനാട് സംഭവത്തിൽ ഒളിവിലായിരുന്ന ഭാസിയും അമ്മിണിയമ്മയും തമ്മിലെ വിവാഹം അർധരാത്രിയിലായിരുന്നു. ചടങ്ങ് കഴിഞ്ഞുടൻ ഭാസി വീണ്ടും ഒളിവിലേക്കുതന്നെ പോയി. ഏത് അപകടവും ഏത് അവസരത്തിലും സംഭവിക്കാവുന്ന ഒരാളാണ് എന്ന ബോധ്യത്തോടെ തന്നെയായിരുന്നു വിവാഹത്തിന് സമ്മതം മൂളിയതെന്നാണ് അമ്മിണിയമ്മ പലപ്പോഴും തുറന്ന്പറഞ്ഞിരുന്നത്. എനിക്ക് എന്തുവന്നാലും ഞാൻ നശിച്ചാലും എന്നെ വിവാഹം കഴിക്കണമെന്ന ഒരാശ ഉണ്ടെങ്കിൽ സാധിച്ചുകൊള്ളട്ടെ എന്ന് കരുതിയിരുന്നതായും ഇവർ പറയാറുണ്ടായിരുന്നു. 1992ൽ ഭാസിയുടെ മരണത്തോടെ നിരാശയുടെ ലോകത്തായിരുന്നു. മൂന്നുവർഷം മുമ്പ് 'പെരുന്തച്ചൻ' സിനിമയുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന മകൻ അജയെൻറ വിയോഗവും ഇവരെ വല്ലാതെ തളർത്തിയിരുന്നു. മറ്റൊരു മകൻ രാജനും നേരേത്ത കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. ഇതിെൻറ നൊമ്പരങ്ങളെ വിപ്ലവത്തിെൻറ കനലെരിയുന്ന മാനസിക കരുത്തിലൂടെയാണ് അമ്മിണിയമ്മ നേരിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.