ആരുമില്ലാത്തവർക്ക് അഞ്ജു വാക്സിൻ സംഘടിപ്പിച്ച വഴിയറിയണോ
text_fieldsകായംകുളം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അവശനായി കണ്ട വയോധികന്‍റെ ദയനീയാവാസ്ഥക്ക് പരിഹാരം കാണാൻ ഇറങ്ങിയ പാരാമെഡിക്കൽ വിദ്യാർഥി സമൂഹ മാധ്യമങ്ങളിലെ താരമായി. മണിവേലിക്കടവ് കരിയിൽ കിഴക്കതിൽ അരവിന്ദന്‍റെ മകൾ അഞ്ജുവിന്‍റെ (25) സേവനമാണ് ചർച്ചയാകുന്നത്. ഇവരുടെ ശ്രമഫലമായി 20 ഒാളം തെരുവുവാസികൾക്ക് വാക്സിൻ സൗകര്യം ലഭിച്ചതാണ് കാരണം.
കഴിഞ്ഞ 29 ന് പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം. കാത്തിരിപ്പ് കേന്ദ്രത്തിൽ അവശനായി കണ്ട വയോധികന്‍റെ ക്ഷേമം അന്വേഷിച്ചപ്പോൾ ആധാറോ, മറ്റ് രേഖകളോ ഇല്ലാത്ത തങ്ങൾക്ക് വാക്സിൻ ലഭിച്ചില്ലെന്ന പരിഭവം പങ്കുവെക്കുകയായിരുന്നു.
ഒാഫീസുകൾ കയറിയിറങ്ങാനാകാത്ത ഇക്കൂട്ടർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന ചിന്തയുമായാണ് റേഡിയോഗ്രാഫി വിദ്യാർഥിയായ അഞ്ജു വീട്ടിലേക്ക് മടങ്ങുന്നത്. തുടർന്ന് കൊച്ചി കോർപ്പറേഷൻ തെരുവുവാസികൾക്ക് വാക്സിൻ ലഭ്യമാക്കിയ ഇടപെടലുകൾ മനസിലാക്കി ഇൗ വഴി തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത ദിവസം അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക തടസങ്ങൾ ചൂണ്ടികാട്ടി നിരുൽസാഹപ്പെടുത്തുകയായിരുന്നു.
ഇതോടെ പണം മുടക്കി വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങി. സ്വകാര്യ സ്ഥാപനം ഇതിന് സന്നദ്ധമായി. ഇതിനായി സഹപാഠികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തുവന്നതോടെ ഇടപെടൽ ഉൗർജിതമായി. ഇതിനിനിടെ ജില്ല മെഡിക്കൽ ഒാഫീസർ ഇടപ്പെട്ട് വാക്സിൻ സൗകര്യം നൽകാമെന്ന് ഉറപ്പ് നൽകി.
സന്നദ്ധ പ്രവർത്തകർ പിന്തുണയുമായി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ബോയ്സ് സ്കൂളിന് സമീപത്തെ സെൻറ് ബേസൽ ചർച്ച് വളപ്പിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരും അല്ലാത്തവരുമായ 20 ഒാളം പേരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കി. ഇതിന്‍റെ ഫലം എത്തിയാലുടൻ വാക്സിനും വിതരണം ചെയ്യും.
റേഡിയോഗ്രാഫി രണ്ടാം വർഷ വിദ്യാർഥിയായ അഞ്ജുവിന് ഇത്തരം സാമൂഹിക ഇടപെടൽ ആദ്യാനുഭവമാണ്. മാതാപിതാക്കളായ അരവിന്ദന്‍റെയും സുനന്ദയുടെയും സഹോദരൻ അഭിലാഷിന്‍റെയും പിന്തുണയാണ് പ്രേരണയായതെന്ന് അഞ്ജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.