അന്ന് വൈറസ് മുന്നറിയിപ്പ് കവിതയിലൂടെ നൽകി; ഇന്ന് രോഗപീഡയിൽ
text_fieldsകായംകുളം: വൈറസ് മഹാമാരി ഭീകരത വിതക്കുമെന്ന് കാലങ്ങൾക്കുമുന്നേ മുന്നറിയിപ്പ് നൽകിയ കവി വൈറസ് തകർത്ത ജീവിതം തിരികെ പിടിക്കാൻ പടപൊരുതുന്നു. പുള്ളികണക്കൻ എന്ന തൂലികനാമത്തിൽ ശ്രദ്ധേയനായ കവി റോയ് കെ. ഗോപാലാണ് (46) രോഗത്താൽ പ്രയാസപ്പെടുന്നത്. 2015ൽ റോയ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത 'വൈറസ്' കവിത സമകാലിക സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുകയാണ്. മാനവരാശിക്കുമീതെ സൂക്ഷ്മാണു ഉയർത്തുന്ന ഭീഷണിയായിരുന്നു കവിതയുടെ ഇതിവൃത്തം. അന്ന് ഭാവനയിൽ കണ്ടെതെല്ലാം ആറ് വർഷത്തിനിപ്പുറം സത്യമായി പുലർന്നിരിക്കുന്നു.
'നെടുകെപ്പിളര്‍ന്ന ഭൂമിയുടെ നടുവില്‍ ശ്വാസം കിട്ടാതെ പ്രാണവായു, വെറിച്ചുമറിയുന്ന രണ്ടതിരില്‍ മനുഷ്യരും' എന്നുതുടങ്ങി 'ശ്വാസംമുട്ടി നില്ക്കുന്ന, പ്രാണവായുവിനും വെറിച്ചുമറിയുന്ന രണ്ടതിരില്‍, നിലതെറ്റി നില്ക്കുന്ന മനുഷ്യര്‍ക്കും ആരുമുണ്ടാവില്ല, വൈറസ് അടയാളപ്പെടുന്നത് അങ്ങനെയാണ്' എന്ന അവസാന വരികളിലും വൈറസ് സൃഷ്ടിക്കുന്ന അപകടമാണ് വിവരിക്കുന്നത്. ഇത് കാലങ്ങൾക്കുശേഷം സത്യമായി പുലരുേമ്പാൾ മറ്റൊരു വൈറസ് കാരണം റോയി ശയ്യാവലംബിയായി മാറുകയായിരുന്നു. താനെഴുതിയ വരികൾ ഒാർത്തെടുക്കാൻപോലും കഴിയാത്ത തരത്തിൽ ദുരിതത്തിലാണ് അേദ്ദഹം.
നാലുവർഷം മുമ്പ് ഒമാനിൽ െവച്ച് ചിക്കൻപോക്സിെൻറ രൂപത്തിലാണ് കവിയുടെ ജീവിതത്തിലേക്ക് ദുരന്തം കടന്നുവരുന്നത്. അന്ന് തളർന്ന വീണ റോയ് 20 ദിവസത്തോളം പൂർണമായും അബോധാവസ്ഥയിലായിരുന്നു. തുടർ ചികിത്സകളിലൂടെ ജീവൻ തിരിച്ചുപിടിച്ചെങ്കിലും ഒാർമകൾക്കുപോലും മങ്ങലേറ്റ അവസ്ഥയിൽ മുറിക്കുള്ളിൽ കഴിയുകയാണ്.
ദുരന്തം ജീവിതത്തിലേക്ക് കടന്നുവരുന്നതിനുമുമ്പ് കായംകുളം പുള്ളികണക്ക് 'വിജയേന്ദ്രീയ'ത്തിൽ വാടകക്കാരനായ റോയ് കെ. ഗോപാൽ കവിയും ജീവകാരുണ്യപ്രവർത്തകനുമായി പൊതുരംഗത്ത് സജീവമായിരുന്നു.
സമൂഹ മാധ്യമങ്ങളുടെ പ്രാരംഭദിശയിൽതന്നെ എഴുത്തിെൻറ വഴിയിൽ ശ്രദ്ധേയമായ സാന്നിധ്യവും ഉറപ്പിച്ചിരുന്നു. സമൂഹമാധ്യമ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. കൂടാതെ, 'പെണ്ണാണ് മണ്ണല്ല' സമൂഹ മാധ്യമ കൂട്ടായ്മയുടെ സംഘാടകനായും നിറഞ്ഞുനിൽക്കുന്നതിനിടെയാണ് ജീവിതോപാധി തേടി ഒമാനിലേക്ക് പോയത്. ഒരുവർഷം അവിടെ ജോലി ചെയ്തു.
ഇതിനിടെ ചിക്കൻപോക്സിെൻറ രൂപത്തിൽ വന്ന രോഗം പക്ഷാഘാതമായി പരിണമിക്കുകയായിരുന്നു. ലക്ഷങ്ങൾ ചെലവിട്ട ചികിത്സകൾക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. എങ്കിലും ആരോഗ്യവും ഒാർമകളും പൂർണമായി വീണ്ടെടുക്കാനായിട്ടില്ല.
സുഹൃത്തുക്കളുടെ സഹായമാണ് ഇതുവരെയും പിടിച്ചുനിൽക്കാൻ സഹായിച്ചതെന്ന് റോയ് പറയുന്നു. കോവിഡ് മഹാമാരി സഹായങ്ങളെയും ബാധിച്ചു. ഇതിനിടയിലും കവിതകളുടെ രണ്ട് സമാഹാരം സുഹൃത്തുക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കാനായി. 'വൈറസ്' അടക്കമുള്ള നിരവധി കവിതകൾ ഇനിയും വെളിച്ചം കാണാനുണ്ടെന്ന് പങ്കുവെക്കുേമ്പാഴും പലതും ഒാർമിച്ചെടുക്കാൻ പ്രയാസപ്പെടുകയാണ്.
വാടകവീട്ടിൽ ഭാര്യ സുമയോടും മക്കളായ നിരഞ്ജന, നവനാഥ് എന്നിവർക്ക് ഒപ്പവുമാണ് കഴിയുന്നത്. സൂപ്പർ മാർക്കറ്റിലെ ജോലിയിൽനിന്ന് സുമക്ക് ലഭിക്കുന്ന തുച്ഛവരുമാനം വാടക നൽകാൻപോലും തികയില്ല. മരുന്നിനും മറ്റ് െചലവുകൾക്കുമായി മാസംതോറും നല്ലൊരു തുക വേണം.
സ്വന്തമായി നാല് സെൻറ് സ്ഥലം വാങ്ങാനുള്ള ശ്രമം സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തുടങ്ങിയെങ്കിലും കോവിഡ് അതിനെയും ബാധിച്ചിരിക്കുകയാണ്. കാലം പ്രതീക്ഷയുടേതാണെന്നും ജീവിതവും അങ്ങനെതന്നെയാണെന്നുമാണ് അവശതകളിലും റോയ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.