മാലിന്യ നിക്ഷേപകരെ പിടിക്കാൻ ഇവിടെ ഒരു സി.സി.ടി.വി കാമറയുണ്ട് !
text_fieldsഅരൂർ: നിരീക്ഷണ കാമറകളുടെ പ്രവർത്തനം ശ്രദ്ധിക്കാത്തതിനെ തുടർന്ന് മാലിന്യ നിക്ഷേപം തുടരുന്നതായി പരാതി. അരൂർ മേഖലയിൽ ദേശീയപാതയോരത്ത് പലയിടത്തും സി.സി.ടി.വി കാമറകൾ ഗ്രാമപഞ്ചായത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നില്ലെന്നാണ് ആക്ഷേപം.
മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചത്. ദേശീയപാതയോരത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീടുകൾ കുറവായ പ്രദേശങ്ങളിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. എരമല്ലൂർ ലൈലാൻഡ് വർക്ക് ഷോപ്പിന് സമീപമുള്ള കാട് പിടിച്ചു കിടക്കുന്ന പ്രദേശം ഇത്തരത്തിൽ മാലിന്യ നിക്ഷേപകരുടെ പതിവ് കേന്ദ്രമായിരുന്നു.
മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചത്. പിന്നീട് പോസ്റ്റിലും കാമറയിലും വള്ളിപ്പടർപ്പ് കയറുന്ന സ്ഥിതിയായി. തുടക്കം മുതൽ ഈ കാമറയിൽ ദൃശ്യങ്ങൾ പതിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്തിെൻറ പല ഭാഗങ്ങളിലും ലക്ഷങ്ങൾ മുടക്കി കാമറ സ്ഥാപിച്ചതല്ലാതെ ദൃശ്യങ്ങൾ സൂക്ഷിക്കുകയും മാലിന്യ നിക്ഷേപകരെ കണ്ടുപിടിക്കുകയും ചെയ്യുന്നിെല്ലന്നാണ് ആരോപണം. എരമല്ലൂർ ജങ്ഷന് തെക്ക് വലിയകുളത്തിെൻറ അരികിൽ സ്ഥാപിച്ച കാമറ അന്നുതന്നെ കുളത്തിൽ തള്ളി എന്ന് പറയപ്പെടുന്നു.
അരൂരിൽ ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. എന്നാൽ രാത്രി മാലിന്യം തള്ളുന്നഒരാളെപ്പോലും പിടികൂടാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും കാമറകൾ പ്രവർത്തിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.