അശ്രദ്ധയും അമിത വേഗതയും; ഒന്നാംകുറ്റിയിൽ അപകടങ്ങൾ തുടർകഥ
text_fieldsകായംകുളം: കെ.പി റോഡിലെ തിരക്കേറിയ ജങ്ഷനായ ഒന്നാംകുറ്റിയിൽ അപകടങ്ങൾ പെരുകുന്നു. നാല് റോഡുകൾ സംഗമിക്കുന്ന ഭാഗത്ത് അമിതവേഗതയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം. അഞ്ച് മാസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ച ഇവിടെ നിരവധി പേർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
ദിവസം ഒരു അപകടമെങ്കിലും പതിവാണെന്നാണ് പരിസരവാസികൾ പറയുന്നു. ചേരാവള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അതേവേഗതയിൽ കെ.പി റോഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കെ.പി റോഡിലെ വാഹനങ്ങൾ കാണാൻ കഴിയാത്തതും പ്രശ്നമാണ്.
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ജങ്ഷനിൽ നിന്നും കെ.പി റോഡിലേക്ക് പ്രവേശിക്കവെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ സമീപത്തെ ഹോട്ടലിന്‍റെ ഷട്ടർ തകർത്ത് അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
അശ്രദ്ധയും അമിത വേഗതയും കാരണമുള്ള അപകട ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വികളിൽ കാണാനാകും. സിഗ്നൽ ലൈറ്റുകളും ഗതാഗത നിയന്ത്രണവുമാണ് പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.