സൗഹൃദത്തിൻെറ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ
text_fieldsകായംകുളം: മനസുകൾ അകലുന്ന പുതിയ കാലത്ത് സാഹോദര്യ സന്ദേശവുമായി സംഘടിപ്പിച്ച സൗഹൃദ ജുമുഅ ശ്രദ്ധേയമായി. ഒാണാട്ടുകരയുടെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരാണ് എം.എസ്.എം കോളജിന് സമീപത്തെ മസ്ജിദുറഹ്മാനിൽ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന പ്രാർത്ഥനയിൽ കാഴ്ചക്കാരായി എത്തിയത്. ഡയലോഗ് സെൻററാണ് മസ്ജിദിനുള്ളിൽ സൗഹൃദ സദസ് സംഘടിപ്പിച്ചത്.
മസ്ജിദിനുള്ളിലെ പ്രാർത്ഥനകളുടെ സ്വഭാവം കാണാൻ അവസരം ലഭിച്ചതിലെ സന്തോഷമാണ് പങ്കെടുത്തവരിൽ ഭൂരിഭാഗവും പങ്കുവെച്ചത്. പള്ളിക്കുള്ളിലേക്ക് ആദ്യമായി കയറുന്നവരും നിരവധിയായിരുന്നു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഡപ്യൂട്ടി റെക്ടർ കെ.എം. അഷറഫാണ് പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.
നൻമയിൽ പരസ്പരം ചേർന്നുനിൽക്കുകയെന്ന സന്ദേശമാണ് ജുമുഅ പ്രഭാഷണത്തിൽ അദ്ദേഹം നൽകിയത്. തുടർന്ന് നടന്ന സൗഹൃദ സദസ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം വൈ. ഇർഷാദ് അധ്യക്ഷത വഹിച്ചു. പറക്കോട് മോർ അഫ്രേം യാക്കേബായ സുറിയാനി ഇടവക വികാരി ഫാ. േജാർജ് പെരുമ്പട്ടത്ത്, സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം എൻ. സുകുമാരപിള്ള, എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി പ്രദീപ് ലാൽ, പത്തിയൂർ ശ്രീകുമാർ, ഹൈക്കോടതി അഭിഭാഷകൻ രഞ്ജിത്ത് ലാൽ, അഡ്വ. പി.സി. റെഞ്ചി, അഡ്വ. ആർ. മനോഹരൻ, ബി. ദിലീപൻ, സുരേഷ്ബാബു, പനക്കൽ ദേവരാജൻ, എം.വി. ലാൽ, ആർ.വി. ഉണ്ണി, മുരളി ഒയാസിസ്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ, മുസ്ലിം െഎക്യവേദി ചെയർമാൻ അഡ്വ. എസ്. അബ്ദുൽ നാസർ, സെക്രട്ടറി ലിയാഖത്ത് പറമ്പി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി. ബിജു, സോഷ്യൽ ഫോറം ചെയർമാൻ അഡ്വ. ഒ. ഹാരീസ്, വി.എ. യൂനുസ് മൗലവി, നഗരസഭ കൗൺസിലർ അൻസാരി കോയിക്കലേത്ത്, ജനശ്രി മിഷൻ ജില്ല ചെയർമാൻ കെ.കെ. നൗഷാദ് വിജയകുമാർ, ഹബീബുല്ല ഒറകാറശേരിൽ, മക്ബൂൽ മുട്ടാണിശേരിൽ, ഹുസൈൻ കളിക്കൽ, അനീസ് മംഗല്ല്യ, എസ്. മുജീബ്റഹ്മാൻ, സൈഫുദ്ദീൻ മാർവെൽ, എ. മഹ്മൂദ്, എസ്.എം. സാദിഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.