വീട് കുത്തിത്തുറന്ന് മോഷണം
text_fieldsകായംകുളം : ഐക്യജംഗ്ഷന് സമീപം ചിറക്കുളങ്ങരയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം . കുറ്റിപ്പിശ്ശേരിൽ പ്രദീപന്‍റെ വീട്ടിൽ നിന്നും മൂന്നര പവൻ സ്വർണാഭരണവും 2500 രൂപയുമാണ് കവർന്നത്. പ്രദീപ് ഗൾഫിലാണ്.
ഭാര്യ ലിൻസിയും ഭർതൃമാതാവ് സുധർമ്മയും ഓണാഘോഷമായി ബന്ധപ്പെട്ട് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന്‍റെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ലിൻസി എത്തി നടത്തിയ പരിശോധനയിലാണ് കവർച്ച ബോധ്യമായത്. അടുക്കള വാതിൽ കുത്തി തുറന്നാണ് അകത്ത് കയറിയത്. മുൻവാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കായംകുളം പൊലിസ് കേസെടുത്തു
. പ്രദേശത്ത് വ്യാജവാറ്റും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണെന്ന ആക്ഷേപം ശക്തമാണ്. ചിത്രം: ചിറക്കുളങ്ങരയിൽ മോഷണം നടന്ന വീടിന്റെ അടുക്കള വാതിൽ തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.