കാട്ടുപന്നി ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്
text_fieldsകായംകുളം: വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ വള്ളികുന്നം കൊണ്ടോടി മുകൾ കളത്തിൽ വടക്കതിൽ അശോകൻ (58), കളത്തിൽ പുത്തൻപുരയിൽ കരുണാകരൻ (85), കളത്തിൽ ഉദയൻ (55) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തൊഴിലുറപ്പ് ജോലിക്കെത്തിയ പ്രദേശവാസി സുനിതക്ക് നേരെയാണ് കനാൽ ഭാഗത്തുവെച്ച് ആദ്യം ആക്രമണം ഉണ്ടായത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അശോകനെ കുത്തിവീഴ്ത്തുകയായിരുന്നു. കനാലിലൂടെ ഒഴുകിയെത്തിയ പന്നിയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ കരുന്നാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അശോകനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
കനാലിൽനിന്ന് മുകളിലേക്ക് കയറവെയാണ് സുനിതയെ ഇടിച്ച് വീഴ്ത്തിയത്. പഞ്ചായത്ത് പ്രഡിഡന്റ് ബിജി പ്രസാദിന്റെ നിർദേശപ്രകാരം ഷൂട്ടർ ദിലീപ് കോശി ഗോമടത്ത് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല. പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാർഷിക വിളകൾക്ക് വ്യാപക നാശമാണ് ഇവ വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.