കാപ: വെറ്റ മുജീബിനെതിരെ തടങ്കല്‍ ഉത്തരവ് നടപ്പാക്കി
text_fieldsകായംകുളം: കുപ്രസിദ്ധ ഗുണ്ട വെറ്റ മുജീബിനെതിരെ കാപ പ്രകാരമുള്ള തടങ്കല്‍ ഉത്തരവ് നടപ്പാക്കി. രണ്ട് കൊലപാതകക്കേസിലടക്കം പ്രതിയായ ഇയാൾ കായംകുളത്ത് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലാണ്. എം.എസ്.എം സ്കൂളിന് സമീപത്ത് രണ്ടുമാസം മുമ്പാണ് സി.പി.എം പ്രവർത്തകനായിരുന്ന സിയാദിനെ കൊലപ്പെടുത്തിയത്.
ജില്ല പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കലക്ടറാണ് കാപ പ്രകാരം നടപടി സ്വീകരിച്ചത്. ജില്ല ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മുജീബിനെ അവിടെയെത്തിയാണ് സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുജീബിനെതിരെ നേരത്തേ ആറുതവണ കാപ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കായംകുളത്ത് നേരേത്ത ശര്‍ക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ജില്ലയിൽ ഗുണ്ട-ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ഊർജിതപ്പെടുത്തുന്നതിെൻറ ഭാഗമായി കൃഷ്ണപുരം സ്വദേശി അമ്പാടി കാപ്പിൽമേക്ക് സ്വദേശി അക്ഷയ് ചന്ദ്രന്, ദേശത്തിനകം സ്വദേശി കാള റിയാസ് എന്നിവരെ കാപ ചുമത്തി നാടുകടത്തിയിരുന്നു. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.