കാപ്പ: കുപ്രസിദ്ധ ഗുണ്ട അൻസാഫ് തടങ്കലിൽ
text_fieldsകായംകുളം: നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ അൻസാഫിനെയാണ് (മാളു -34) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ഇയാളെ 2017ലും 2019ലും കരുതൽ തടങ്കലിലാക്കിയിരുന്നു. 2020 ജില്ലയിൽനിന്ന് നാടും കടത്തിയിരുന്നു.
ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ എട്ടുമാസം മുമ്പ് കരീലക്കുളങ്ങരയിൽ വെച്ച് വാഹനാപകടത്തിൽപെട്ടിരുന്നു. സംഭവത്തിൽ ഭാര്യയും കുഞ്ഞും വാഹനത്തിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ട റിയാസും (കാള റിയാസ്) മരിച്ചിരുന്നു.
വാഹനത്തിൽനിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു. ഇതിനുശേഷം തമിഴ്നാട് പെരുംതുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലും ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും പണത്തിന് ആളുകളെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസിലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമക്കേസിലും പ്രതിയാണ്.
ഈ സാഹചര്യത്തിലാണ് നടപടി. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവ് നൽകിയ ശിപാർശ അംഗീകരിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വി.ആർ. കൃഷ്ണതേജയാണ് കരുതൽ തടങ്കൽ ഉത്തരവിട്ടത്.
ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, സുനിൽകുമാർ, ബിജുരാജ്, അനീഷ് എന്നിവരാണ് അൻസാഫിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.