കട്ടച്ചിറ പള്ളി തർക്കം: ചർച്ച ഒാർത്തഡോക്സ് വിഭാഗം ബഹിഷ്കരിച്ചു
text_fieldsകായംകുളം: കട്ടച്ചിറ പള്ളി തർക്ക വിഷയത്തിൽ കലക്ടർ വിളിച്ച ചർച്ച ഒാർത്തഡോക്സ് വിഭാഗം ബഹിഷ്കരിച്ചു. പ്രാർഥനയുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമായതോടെയാണ് ഇരുവിഭാഗത്തെയും വ്യാഴാഴ്ച രാവിലെ 11ന് ചർച്ചക്കായി കലക്ടർ ക്ഷണിച്ചത്. എന്നാൽ, യാക്കോബായ വിഭാഗം മാത്രമാണ് എത്തിയത്.
സുപ്രീംകോടതി ഉത്തരവിലൂടെ ഒാർത്തഡോക്സ് പക്ഷം സ്വന്തമാക്കിയ കട്ടച്ചിറ പള്ളിയിൽ കഴിഞ്ഞ ഒന്നര വർഷമായി നിരന്തരം തർക്കവും സംഘർഷവും രൂക്ഷമാണ്. മൃതദേഹ സംസ്കരണവും സെമിത്തേരി പ്രാർഥനയുമാണ് അടിസ്ഥാന കാരണം. ഇൗ സാഹചര്യത്തിലാണ് സർക്കാറിെൻറ സെമിത്തേരി ബിൽ മുൻ നിർത്തി ഇരുകൂട്ടരുമായി ധാരണയുണ്ടാക്കാൻ കലക്ടർ ശ്രമം നടത്തിയത്. യാക്കോബായ സഭയെ പ്രതിനിധാനംചെയ്ത് ഫാ. റോയ് ജോർജ്, ട്രസ്റ്റി അലക്സ് എം. ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.