കായംകുളം മാലിന്യക്കുളമാകുന്നു
text_fieldsകായംകുളം: എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ചീഞ്ഞളിഞ്ഞ മാലിന്യം എന്നതാണ് കായംകുളം നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കായംകുളം കായലും കരിപ്പുഴ തോടും മാലിന്യവാഹിനിയായി ഒഴുകുന്നു. ഓടകളിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു.
കായലോരങ്ങളിലും മാലിന്യം അടിഞ്ഞുകൂടി. ദുർഗന്ധം നിറഞ്ഞ മാലിന്യം കരകവിഞ്ഞ് ഒഴുകുന്നതിനാൽ കെ.എസ്.ആർ.ടി.സി റോഡിലൂടെ നടക്കാനാകുന്നില്ല. കോടതി റോഡും മാലിന്യി തള്ളൽ കേന്ദ്രമായതോടെ മൂക്കുപൊത്തി മാത്രമേ ഇങ്ങോട്ടേക്ക് കടക്കാവൂ. കോടതിയുടെ പ്രധാന ഗേറ്റിന് സമീപമാണ് പുഴുവരിച്ച നിലയിൽ മാലിന്യം കുന്നുകൂടിയത്. ഇതോട് ചേർന്ന കരിപ്പുഴ തോട്ടിലെ കനീസ കടവ് പാലത്തിന് സമീപവും മാലിന്യം തള്ളുന്നുണ്ട്.
കവറുകൾപൊട്ടി റോഡിലേക്ക് ചിതറിയതിനാൽ കാൽനടയും ദുസ്സഹമാണ്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും എത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഇത് തടയുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതായാണ് ആക്ഷേപം. ഇതോടൊപ്പം നിക്ഷേപ പെട്ടികൾ സ്ഥാപിക്കാത്തതും എല്ലായിടത്തും വലിച്ചെറിയാൻ കാരണമാണ്.
മാലിന്യം നീക്കാനും തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.