കായംകുളത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
text_fieldsകായംകുളം: തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിലെയും പരിസരത്തെയും താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. റോഡുകൾ തോടുകളായ സ്ഥിതിയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. വീശിയിക്കുന്ന കാറ്റും മഴയും കായലോരത്തും തോടുകൾക്കും പാടശേഖരങ്ങൾക്കും സമീപം താമസിക്കുന്നവരുടെ ജീവിതമാണ് ദുസഹമായത്.
വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയതും ജനങ്ങളെ വലക്കുന്നു. നീരൊഴുക്കുകൾ തടസപ്പെട്ടതാണ് വെള്ളം കെട്ടി നിൽക്കുന്നതിന് കാരണം. അനധികൃതമായ നികത്തലും കുഴിക്കലും ഓണാട്ടുകരയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു.
ഒരാഴ്ചയായി തുടരുന്ന മഴ തൊഴിൽ മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായി മഴയുള്ളത് കെട്ടി നിൽക്കുന്ന വെള്ളം താഴേക്ക് വലിയുന്നതിനും തടസമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.