വീണ്ടും ക്വട്ടേഷൻ വിളയാട്ടം
text_fieldsകായംകുളം: ക്വേട്ടഷൻ സംഘങ്ങളുടെ കണ്ണിലെ കരടായിരുന്ന ജീവകാരുണ്യ പ്രവർത്തകൻ സിയാദിെൻറ കൊലപാതകത്തോടെ നാട്ടിലെ മാഫിയ പിൻബലം വീണ്ടും ചർച്ചയാകുന്നു.
ചോദ്യം ചെയ്യുന്നവരെ അരിഞ്ഞുവീഴ്ത്തുന്നതിന് ക്വേട്ടഷൻ സംഘങ്ങൾക്ക് പിൻബലം നൽകുന്നത് ആരാണെന്ന ചർച്ചയാണ് സജീവമാകുന്നത്.
മാഫിയസംഘങ്ങളെ ചോദ്യം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നാണ് പറയുന്നത്. എം.എസ്.എം സ്കൂളിന് സമീപം മാഫിയ തമ്പടിക്കുന്നത് സിയാദിെൻറ നേതൃത്വത്തിെല ഇടപെടലിൽ ഒഴിവായിരുന്നു. ഇതാണ് ശത്രുതക്ക് കാരണമായത്.
ദേശീയപാതയോരത്തെ ബാറിന് മുന്നിൽ യുവാവിനെ കാർ കയറ്റി കൊന്നിട്ട് ഒരുവർഷം തികയുേമ്പാഴാണ് വീണ്ടും കൊലപാതകം നടക്കുന്നത്.
ബാർ പൂട്ടിയശേഷം മദ്യം വാങ്ങാനെത്തിയവർ തമ്മിലെ തർക്കത്തെത്തുടർന്നാണ് ഒരുവർഷം മുമ്പ് കരീലക്കുളങ്ങര കരുവറ്റംകുഴി പുത്തൻപുരയിൽ ഷമീർഖാൻ (24) കൊല്ലപ്പെട്ടത്. കഞ്ചാവുമാഫിയ സംഘവുമായി ബന്ധമുള്ള കൗമാരക്കാരായ ഒമ്പതുപേരാണ് അന്ന് പിടിയിലായത്. ഇതിനുശേഷവും ക്വേട്ടഷൻ-ഗുണ്ട സംഘങ്ങളുടെ വിളയാട്ടം തടയുന്നതിൽ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. മാഫിയസംഘത്തിെൻറ രാഷ്ട്രീയ പിൻബലമാണ് പൊലീസ് നടപടികൾക്ക് തടസ്സമായതെന്നാണ് പറയുന്നത്.
കൊലക്കേസ് പ്രതിയെ കസ്റ്റഡിയിൽനിന്ന് കടന്നുകളയാൻ സഹായിച്ച മാഫിയസംഘത്തിന് പിന്തുണ നൽകിയ ഭരണകക്ഷി നേതാവിെൻറ നടപടിയും ചർച്ചയായിരുന്നു. റേഡിയോ ജോക്കി വധക്കേസിലെ പ്രതിയായിരുന്ന അപ്പുണ്ണിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ രക്ഷപ്പെടുത്തിയവർക്കാണ് സഹായം ലഭിച്ചത്. നവംബറിലായിരുന്നു സംഭവം. അന്ന് പ്രതികളെ പിടികൂടിയ മാവേലിക്കര സർക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റിയാണ് ക്വേട്ടഷൻ സംഘങ്ങളോട് കൂറുപ്രകടിപ്പിച്ചത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘങ്ങളുടെ സംരക്ഷണമാണ് അക്രമികൾക്ക് അഴിഞ്ഞാടാൻ സഹായകമാകുന്നത്. ഇൻറലിജൻസ്, സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകൾ മുഖവിലക്കെടുക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ചയാണ് വരുത്തിയത്.
സംഘങ്ങളുടെ സാമ്പത്തിക ഉറവിടം, ആയുധ വരവ് എന്നിവ സംബന്ധിച്ച് റിപ്പോർട്ടുകളിൽ വ്യക്തമായ വിവരങ്ങളുണ്ട്. ഇതെല്ലാം അവഗണിച്ചതാണ് കൊലപാതകങ്ങൾ തുടർക്കഥയാകുന്നിടത്തോളം കാര്യങ്ങൾ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.