കായംകുളം മാർക്കറ്റ് ഇന്ന് തുറക്കും; കർശന നിയന്ത്രണം
text_fieldsകായംകുളം: കോവിഡ് വ്യാപന ഭീഷണി ഒഴിവാക്കാൻ ഒരുമാസമായി അടച്ചിട്ടിരിക്കുന്ന മാർക്കറ്റ് വെള്ളിയാഴ്ച തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കാൻ ജില്ല ഭരണകൂടം അനുമതി നൽകിയത്.
കണ്ടെയ്ൻമെൻറ് സോണായി തുടരുന്ന വാർഡിലെ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് കലക്ടർ എ. അലക്സാണ്ടർ സ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. രാത്രി 12 മുതൽ രാവിലെ ആറുവരെയാണ് അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരുദിവസം 30 വലിയ വാഹനങ്ങൾ മാത്രമെ എത്താൻ പാടുള്ളു. രാവിലെ ആറുമുതൽ ഒമ്പതുവരെയാണ് ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങൾക്ക് അനുമതി. ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെ പൊതുജനങ്ങൾക്ക് ചെറിയ വാഹനങ്ങളിൽ മാർക്കറ്റിൽ വരാം. ഡിജിറ്റൽ രജിസ്റ്റർ സംവിധാനത്തിലൂടെ വിവരശേഖരണവും കൃത്യമായിരിക്കണം.
നഗരസഭയുടെ നേതൃത്വത്തിെല ജനകീയ മേൽനോട്ട കമ്മിറ്റിക്കാണ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിെൻറ ചുമതല. നഗരസഭ സെക്രട്ടറി രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് നുജുമുദ്ദീൻ ആലുംമൂട്ടിൽ, യൂനിറ്റ് പ്രസിഡൻറ് സിനിൽ സബാദ് തുടങ്ങിയവർ കലക്ടറുമായി ആശയവിനിമയവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.