സിയാദിെൻറ കൊലപാതകം: സി.പി.എം-കോൺഗ്രസ് പോര് മൂക്കുന്നു
text_fieldsകായംകുളം: ക്വട്ടേഷൻ സംഘത്തിെൻറ ആക്രമണത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിനു രാഷ്ട്രീയമാനം കൈവരിച്ചതോടെ യഥാർഥ വിഷയം വിസ്മൃതിയിലേക്ക്. എം.എസ്.എം സ്കൂളിനു സമീപം സിയാദിെൻറ (36) കൊലപാതകമാണ് സി.പി.എം-കോൺഗ്രസ് പോർവിളിയിലേക്ക് വഴിമാറിയത്.
കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സിയാദിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രാഷ്ട്രീയം കലർന്നതോടെ കഴിഞ്ഞ കുറേകാലമായി നഗരത്തിൽ പിടിമുറുക്കിയ ക്വേട്ടഷൻ മാഫിയ സംഘങ്ങൾ നടത്തുന്ന അഴിഞ്ഞാട്ടമാണ് ചർച്ചയിൽനിന്ന് ഒഴിവായത്. കോൺഗ്രസുകാരനായ നഗരസഭ കൗൺസിലർ കാവിൽ നിസാം അപ്രതീക്ഷിതമായി ചിത്രത്തിലേക്ക് വന്നതാണ് സംഭവത്തിനു രാഷ്ട്രീയമാനം കൈവരാൻ കാരണമായത്.
കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നതോടെ സംസ്ഥാനതലത്തിലും വിഷയം ചർച്ചയായിരിക്കുകയാണ്. ഇതോടെ നഗരം നേരിടുന്ന ഗുരുതര സാമൂഹിക പ്രശ്നമായ ക്വട്ടേഷൻ-ഗുണ്ട ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നം പതിയെ വിസ്മൃതിയിലേക്ക് വഴി മാറുന്ന സ്ഥിതിയായി.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ രണ്ടാമത് നടന്ന സംഘർഷത്തോടെയാണ് നിസാം ചിത്രത്തിലേക്ക് വരുന്നത്. സിയാദിെൻറ സുഹൃത്തായ എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷിനെ (34) കോയിക്കപ്പടിയിൽെവച്ച് മുജീബും കൂട്ടാളിയും ആക്രമിക്കുകയായിരുന്നു. പ്രതിരോധത്തിൽ മുജീബിനും പരിക്കേറ്റു. ബഹളം നടക്കുന്നതായി അറിഞ്ഞാണ് സംഭവസ്ഥലത്തേക്ക് കാവിൽ നിസാം എത്തുന്നത്. ചോരവാർന്ന് നിന്ന മുജീബിനെ വീട്ടിലെത്തിച്ചത് ഇദ്ദേഹമായിരുന്നു. സംഭവം കൗൺസിലർ എന്ന നിലയിൽ പൊലീസിൽ അറിയിക്കാതിരുന്നതാണ് പ്രതിപ്പട്ടികയിൽ നിസാം ഇടംപിടിക്കാൻ കാരണമായത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിന് ജാമ്യവും ലഭിച്ചു.
എന്നാൽ, നിസാമിെൻറ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് സിയാദിെൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.പി.എം പറയുന്നത്. ഡി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനും ഗൂഢാലോചനയിൽ പങ്കുള്ളതായും ആരോപണം ഉന്നയിച്ചു. മറുപടിയുമായി കോൺഗ്രസും രംഗത്തുവന്നതോടെ രാഷ്ട്രീയ പ്രത്യാരോപണങ്ങളിലേക്ക് ചർച്ച വഴിമാറി.
എന്നാൽ, സിയാദിനെതിരെ രാഷ്ട്രീയമായി ഏതെങ്കിലും തരത്തിലുള്ള ശത്രുത നിലനിൽക്കുന്നതായി വ്യക്തമാക്കാൻ സി.പി.എമ്മിന് കഴിഞ്ഞതുമില്ല.
ക്വേട്ടഷൻ സംഘങ്ങൾക്ക് എതിരെയുള്ള നിലപാട് സിയാദിനോടുള്ള ശത്രുതക്ക് കാരണമായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. എം.എസ്.എം സ്കൂളിന് പരിസരത്ത് ക്വേട്ടഷൻ സംഘങ്ങൾ തമ്പടിക്കുന്നതിനെ എതിർത്തതാണ് കാരണം. ആധിപത്യം ചോദ്യം ചെയ്യപ്പെട്ടതിൽ വെറ്റ മുജീബ് അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാനകാരണം. നഗരത്തിലെ മാഫിയ സംഘങ്ങൾ തമ്മിലെ ചേരിതിരിവും വെല്ലുവിളികളുമെല്ലാം സംഭവത്തിനു കാരണമായതായും പറയുന്നുണ്ട്.
ക്വേട്ടഷൻ സംഘാംഗം അറസ്റ്റിൽ
കായംകുളം: സി.പി.എം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ക്വേട്ടഷൻ സംഘാംഗം അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എരുവ ചെറുകാവിൽ വിഠോബ ഫൈസലാണ് (32) അറസ്റ്റിലായത്. രണ്ടാം പ്രതി എരുവ സ്വദേശി ഷെഫീഖിനെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.സംഭവത്തിൽ പരിക്കേറ്റ മുഖ്യപ്രതിയായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
കൃത്യത്തിൽ ഉൾപ്പെട്ട എരുവ സ്വദേശി വിളക്ക് ഷഫീഖിനായി അന്വേഷണം ഉൗർജിതമാക്കി. സംഭവം പൊലീസിനെ അറിയിച്ചില്ലെന്ന കാരണത്താൽ കേസിൽ ഉൾപ്പെട്ട നഗരസഭ കൗൺസിലർ കാവിൽ നിസാമിനെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചു.സംഭവ ദിവസം ഗവ. ആശുപത്രിയിൽനിന്നാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വെറ്റ മുജീബിനെ ചോദ്യം ചെയ്താൽ മാത്രമെ കേസിനെക്കുറിച്ച വ്യക്തത വരുത്താൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ മറ്റുപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച രാത്രി 10ഓടെ അഗ്നിരക്ഷാ നിലയത്തിന് സമീപമാണ് സിയാദ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവെ ബൈക്കിലെത്തിയ വെറ്റ മുജീബും കൂട്ടാളിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.
കുപ്രചാരണം അവസാനിപ്പിക്കണം –എം. ലിജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.