ക്വാർട്ടേഴ്സുകൾ പാമ്പുമാളങ്ങളായി; പൊലീസുകാർ പെരുവഴിയിലും
text_fieldsകായംകുളം: നഗരമധ്യത്തിൽ പണിത പൊലീസ് ക്വാർട്ടേഴ്സുകൾ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. ഡിവൈ.എസ്.പി ഒാഫിസിനോട് ചേർന്ന കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലും അപകട ഭീഷണിയിലുമാണ്. 1.92 ഏക്കറിൽ നാലു കെട്ടിടത്തിലായി 32 പൊലീസ് ക്വാർട്ടേഴ്സും ഡിവൈ.എസ്.പി, സി.െഎ ക്വാർേട്ടഴ്സുമാണ് നിലകൊള്ളുന്നത്.
ഒരു കെട്ടിടത്തിൽ എട്ട് പൊലീസ് ക്വാർേട്ടഴ്സാണുള്ളത്. നിലവിൽ താഴത്തെ നിലകളിലെ പരിമിത സൗകര്യത്തിൽ അഞ്ച് പൊലീസ് കുടുംബമാണ് താമസിക്കുന്നത്.
ഡിവൈ.എസ്.പിയും സി.െഎയും വിശ്രമത്തിനായി അവരുടെ ക്വാർട്ടേഴ്സുകളും ഉപയോഗപ്പെടുത്തുന്നു. പൊലീസുകാരുടെ 27 ക്വാർേട്ടഴ്സാണ് ഉപയോഗശൂന്യമായി തകർച്ചയുടെ വക്കിലുള്ളത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം യഥാസമയം അറ്റകുറ്റ പ്പണി നടത്തി സംരക്ഷിക്കുന്നതിലെ വീഴ്ചയാണ് തകർച്ചയുടെ പ്രധാനകാരണം. ഗുണനിലവാരമില്ലാത്ത നിർമാണ രീതികളും തകർച്ചക്ക് ആക്കം കൂട്ടി.
ചോർച്ച തടയാൻ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ മിക്കതും കാറ്റിൽ പറന്നുപോയി. താമസക്കാർ ഇല്ലാതായത് ദിനേനയുള്ള സംരക്ഷണത്തെയും ബാധിച്ചു. ും അടിഞ്ഞതും കാടുംമൂടിയതും ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാകുന്നതിന് കാരണമായി. ഭിത്തികളിൽ മരങ്ങൾ കിളിർത്തത് വിണ്ടുകീറുന്നതിനും ഇടയാക്കി.
പരിമിതികൾക്കിടയിലും ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് അഞ്ച് കുടുംബം ക്വാർട്ടേഴ്സ ിനെആശ്രയിക്കാൻ കാരണമായത്. ഇവർ നേരിടുന്ന ദുരിതവും ചില്ലറയല്ല. ഉപയോഗപ്രദമായ ക്വാർട്ടേഴ്സുകളിലില്ലാത്തത് ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തുന്ന പൊലീസുകാരെയാണ് പ്രയാസപ്പെടുത്തുന്നത്. ഡിവൈ.എസ്.പി ഓഫിസ്, സ്റ്റേഷൻ, ട്രാഫിക് യൂനിറ്റ് എന്നിവിടങ്ങളിലായി നൂറോളം പൊലീസുകാരാണ് കായംകുളത്ത് സേവനം അനുഷ്ഠിക്കുന്നത്. കൂടാതെ കരീലക്കുളങ്ങര, കനകക്കുന്ന് സ്റ്റേഷനുകളിലായി 80 പേരുമുണ്ട്. ഇവരുടെ ക്വാർട്ടേഴ്സ് സൗകര്യവും കായംകുളത്താണുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.