വാടകവീട്ടിൽ ചാരായ വാറ്റ്; 650 ലിറ്റർ പിടികൂടി
text_fieldsകായംകുളം: വീട് വാടകെക്കടുത്ത് ചാരായ വാറ്റുകേന്ദ്രമാക്കി. സംശയത്താൽ പരിശോധന നടത്തിയപ്പോൾ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.
കണ്ണമ്പള്ളി ഭാഗം ലക്ഷ്മി സദനത്തിൽ നടത്തിയ പരിശോധനയിൽ 650 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ആറ് പാചകവാതക സിലിണ്ടറുമാണ് കണ്ടെടുത്തത്. ചിങ്ങോലി കാവിൽ വീട്ടിൽ അനന്തകുമാറും കുടുംബവുമാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്.
മൂന്നുമാസം മുമ്പാണ് അനിൽകുമാർ ഇവിടെ താമസമാക്കിയത്. ഏതുസമയവും അടഞ്ഞുകിടക്കുന്ന വീട്ടിൽ പകൽ ഉൽപാദിപ്പിക്കുന്ന ചാരായം രാത്രി കുടുംബസമേതം യാത്ര ചെയ്താണ് വിറ്റഴിച്ചിരുന്നത്. സംശയത്തെത്തുടർന്ന് പരിസരവാസികളും എക്സൈസും ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്ന് പോയ ഇവർ മടങ്ങിവന്നിരുന്നില്ല.
തുടർന്നാണ് ബുധനാഴ്ച എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എസ്. അനീർഷാ മേൽനോട്ടം വഹിച്ചു. പ്രിവൻറിവ് ഒാഫിസർ കൊച്ചുകോശി, സുനിൽകുമാർ, ഒാംകാർനാഥ്, അബ്ദുൽ റഫീഖ്, വിപിൻ, ദീപു എന്നിവർ റെയ്ഡിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.