പത്താംക്ലാസുകാരെൻറ കൊലപാതകം: കാരണം രാഷ്ട്രീയമല്ലാതാക്കാൻ തയാറെടുപ്പ് നടന്നതായി സൂചന
text_fieldsകായംകുളം: വള്ളികുന്നം പടയണിവട്ടം ക്ഷേത്രവളപ്പിൽ 10ാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകത്തിന് കളമൊരുക്കിയത് രാഷ്ട്രീയ വൈരാഗ്യത്തിനപ്പുറം മറ്റ് ചില കാരണങ്ങൾ കൂടി സൃഷ്ടിച്ചെടുത്ത ശേഷമെന്ന് സൂചന. രാഷ്ട്രീയ പ്രത്യാഘാതം ഒഴിവാക്കുന്നതിന് പുറമെ പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുക കൂടിയാണ് ഇതിെൻറ ലക്ഷ്യമെന്ന് വിവരം. 2005ൽ പ്രദേശത്തെ മസ്ജിദിന് മുന്നിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് സമാനമായ സാഹചര്യവും സംശയിക്കുന്നു. എസ്.എഫ്.െഎ പ്രവർത്തകനായിരുന്ന വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യുവിന്റെ (15) കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് വരുത്തി തീർക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. പെൺകുട്ടിയെ കമൻറടിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന നിലയിലാണ് പൊലീസ് അന്വേഷണം പോകുന്നത്. 2005 ഫെബ്രുവരി 23ന് രാത്രി വള്ളികുന്നം കടുവിനാൽ പള്ളിയിൽ പ്രാർഥനക്കായി എത്തിയ മേൽതുണ്ടിൽ അഷറഫ് (39) കൊല്ലപ്പെടുേമ്പാഴും രാഷ്ട്രീയ കാരണങ്ങൾ ചർച്ചയാകാതിരിക്കുന്നതിന് സാഹചര്യങ്ങൾ മുൻകൂറായി സൃഷ്ടിക്കപ്പെട്ടിരുന്നു.
ആർ.എസ്.എസ് പ്രാദേശിക നേതാവിെൻറ ദുർനടപടികൾ ചോദ്യം ചെയ്തത് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇത് പിന്നീട് പ്രാദേശിക സംഘർഷത്തിന് വഴിമാറി. ഇതിനെ വർഗീയവത്കരിച്ച് ആർ.എസ്.എസ് നേതാവ് പൊലീസിൽ പരാതി നൽകിയതിെൻറ അടുത്ത ദിവസങ്ങളിലാണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇതിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്ക് നേരത്തേയുള്ള സംഘർഷവുമായി ബന്ധമുണ്ടായിരുന്നില്ല. സംഘടന ബന്ധങ്ങളും ഇല്ലായിരുന്നു. ആള് മാറിയാണ് അഷറഫിനെ കൊലപ്പെടുത്തുന്നത്. ഇമാം നൂർ മുഹമ്മദ് അഹ്സനി, സമീപവാസിയായ ചെറുമുഖത്ത് ഇബ്രാഹിംകുട്ടി മുസ്ലിയാർ എന്നിവർക്ക് പരിക്കുമേറ്റിരുന്നു. വർഗീയത മറയാക്കി നിരപരാധികളെ അക്രമിച്ച സംഭവത്തെ ലഘൂകരിച്ച പൊലീസ് നടപടി പിന്നീട് കോടതിയിൽ പ്രതികൾക്ക് സഹായകമായി.
ആർ.എസ്.എസ്-എൻ.ഡി.എഫ് സംഘർഷത്തിെൻറ തുടർച്ചയാണ് പള്ളി അക്രമണം എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. അന്വേഷണം വസ്തുതകളിലേക്ക് പോകുന്നത് തടയാൻ എസ്.െഎയെയും പൊലീസുകാരെയും കൂട്ടസ്ഥലമാറ്റത്തിന് വിധേയമാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ട 17 പ്രതികളെയും ജില്ല കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈകോടതി വെറുതെവിടുകയായിരുന്നു. സംഘടന നൽകിയ പകരക്കാരാണ് പ്രതികളായതെന്ന ആക്ഷേപവും ഉണ്ടായി. യഥാർഥ വസ്തുത പൊലീസ് മറച്ചുവെച്ചത് സംഘർഷാവസ്ഥ തുടരുന്നതിനാണ് കാരണമായത്.
ഇതിെൻറ തുടർച്ചയെന്നോണം കേസിലെ ഒന്നാംപ്രതി തഴവ സ്വദേശി വിനോദ് (25) ജില്ല അതിർത്തിയായ മണപ്പള്ളി നാലുവിള ജങ്ഷനിൽ െവച്ച് 2007 ൽ കൊല്ലപ്പെട്ടു. ഇതിന് ശേഷവും അടിസ്ഥാന പ്രശ്നങ്ങളിലേക്ക് അന്വേഷണമെത്തിയില്ല. പിന്നീട് ആർ.എസ്.എസ്-ഡി.വൈ.എഫ്.െഎ സംഘർഷം പതിവായപ്പോഴും ലാഘവ സമീപനമാണ് പൊലീസിേൻതെന്ന് കുറ്റപ്പെടുത്തി സി.പി.എം തന്നെ രംഗത്തുവന്ന സാഹചര്യമുണ്ടായി.
ഇപ്പോൾ കൊല്ലപ്പെട്ട അഭിമന്യുവിെൻറ വീടിന് നേരെ രണ്ട് തവണയാണ് ആർ.എസ്.എസ് ആക്രമണം ഉണ്ടായത്. കാറും വീടിെൻറ ജനാലകളും തകർത്തിരുന്നു. അടുത്തടുത്ത സമയങ്ങളിലായി രണ്ട് ഡി.വൈ.എഫ്.െഎ നേതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി. ഇതിനെതിരെ ഡി.വൈ.എഫ്.െഎ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ അഭിമന്യുവിെൻറ സഹോദരൻ അനന്തു സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.