അതിർത്തിസേനയിലെ മലയാളി യുവതി നാടിന് അഭിമാനമാകുന്നു
text_fieldsകായംകുളം: അതിർത്തി സേനയിലെ മലയാളി വനിത നാടിന് അഭിമാനമാകുന്നു. ഭരണിക്കാവ് തെക്കേമങ്കുഴി െഎക്കര കിഴക്കതിൽ ആതിര കെ. പിള്ളയാണ് (25) പിതാവിന്റെ പിന്തുടർച്ചയായി അതിർത്തി കാക്കുന്നത്. കശ്മീരിലെ അതിർത്തി പ്രദേശമായ ഗന്ധർബാലിലാണ് രാജ്യത്തിനായി ഇവർ സേവനമനുഷ്ഠിക്കുന്നത്. നാല് വർഷം മുമ്പ് സൈന്യത്തിൽ ചേർന്ന ആതിര നാല് മാസം മുമ്പാണ് അതിർത്തിയിൽ എത്തിയത്.
കശ്മീരി സ്ത്രീസമൂഹത്തിൽ പട്ടാളത്തോടുള്ള സ്വീകാര്യത വർധിപ്പിക്കുന്ന ദൗത്യമാണ് പ്രധാനമായും ഇവർക്ക് നിർവഹിക്കാനുള്ളത്. സായുധ സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം തുറക്കുന്ന ചരിത്രപരമായ തീരുമാനത്തിന്റെ പ്രഥമ സംരംഭത്തിൽ തന്നെ പങ്കാളിയാകാൻ കഴിഞ്ഞതിെൻറ സന്തോഷമാണ് ആതിര പങ്കുവെക്കുന്നത്. അതിർത്തി സംരക്ഷണ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തേണ്ടി വരുേമ്പാൾ സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കുന്നു.
സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ലക്ഷ്യമാണ്. തുടക്കത്തിലെ നിസ്സഹകരണം പ്രകടിപ്പിച്ചവരിൽ ഇപ്പോൾ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് സേനയിലെ ഏക മലയാളി വനിതയായ ആതിര പറയുന്നു. വിദ്യാർഥിനികളാണ് സ്നേഹപ്രകടനങ്ങളുമായി അടുത്തുകൂടുന്നത്. സൈനീകനായിരിക്കെയാണ് 13 വർഷം മുമ്പ് പിതാവ് കേശവപിള്ള മരിച്ചത്. ഇതിനെ തുടർന്നാണ് ആതിരക്ക് ജോലി ലഭിച്ചത്. 2017 ജൂലൈയിലാണ് അസം റൈഫിൾസിൽ ജോലിയിൽ പ്രവേശിച്ചത്. നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തിൽ സേവനമനുഷ്ഠിച്ചത്. മാതാവ് ജയലക്ഷ്മിയുടെയും ഭർത്താവ് സ്മിതീഷ് പരമേശ്വറിെൻറയും പിന്തുണയും സൈനീക ജീവിതത്തിലെ കരുത്താണെന്ന് ആതിര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.