മരണശേഷവും അനാഥനായി ദലിത് വയോധികൻ
text_fieldsകായംകുളം: പൊതുശ്മശാനത്തിലും വിലക്ക് വന്നതോടെ മരണശേഷവും അനാഥനായി കോവിഡ് ബാധിതനായ ദലിത് വയോധികെൻറ മൃതശരീരം മോർച്ചറിയിൽ. ഒന്നാംകുറ്റിയിലെ പ്രതീക്ഷ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്ന മുരുക്കുംമൂട് സ്വദേശി രാജപ്പെൻറ (65) മൃതദേഹത്തോടാണ് അവഗണന. അവിവാഹിതനായ ഇദ്ദേഹത്തെ നോക്കാൻ ആളില്ലാതെ വന്നതോടെയാണ് രണ്ടുവർഷം മുമ്പ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന രാജപ്പൻ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരസഭ വൈസ് ചെയർപേഴ്സൻ ആർ. ഗിരിജയുടെ ഇടെപടലിൽ ചേരാവള്ളിയിലെ നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും വെള്ളിയാഴ്ച രാവിലെ ശ്മശാനത്തിൽ എത്തിയപ്പോൾ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുവന്നു. രണ്ട് പൊലീസുകാർ എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചക്ക് 1.30 വരെ കാത്തുനിന്നെങ്കിലും വിഷയം പരിഹരിക്കാനായില്ല.
വൈകീട്ട് അേഞ്ചാടെ വീണ്ടും ശ്രമം നടെന്നങ്കിലും പ്രതിഷേധക്കാർ കൂടിയതോടെ വീണ്ടും പ്രശ്നമായി.
രാവിലത്തെ അനുഭവം മുൻനിർത്തി വേണ്ടത്ര സുരക്ഷസംവിധാനം ഒരുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതാണ് പ്രശ്നമായത്.
പ്രതിഷേധക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ല. മൃതദേഹം ദഹിപ്പിക്കാൻ തൃശൂരിൽനിന്ന് എത്തിയ സംഘം പ്രതിഷേധം ശക്തമായതോടെ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.