ജീവനക്കാരില്ല; ചേരാവള്ളി അർബൻ ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു
text_fieldsകായംകുളം: ചേരാവള്ളിയിലെ അർബൻ ആശുപത്രി പ്രവർത്തനം ജീവനക്കാരുടെ അഭാവത്താൽ താളം തെറ്റുന്നു. ചേരാവള്ളി വ്യവസായ പാർക്കിലെ ആശുപത്രിയിൽ രണ്ട് ഡോക്ടർ, മൂന്ന് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നീ തസ്തികകളാണുള്ളത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സും ഒരു ഫാർമസിസ്റ്റും മാത്രമാണുള്ളത്.
നാഷണൽ അർബൻ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാറിന്റെ കാലത്താണ് ആശുപത്രി സ്ഥാപിച്ചത്. ദിനേന 250 ഓളം പേർ ചികിത്സ തേടി എത്തിയിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ 60 മുതൽ 150 വരെയായി ഒ.പി കുറയുകയാണ്. ഡോക്ടർമാർ ഇല്ലാത്തതിനാൽ ഭൂരിഭാഗവും താലൂക്ക് ആശുപത്രിയെ ആശ്രയിക്കുകയാണ്. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴ് വരെയുമാണ് സമയക്രമം. കൂടാതെ മരുന്നു ക്ഷാമവും രൂക്ഷമാണ്. അത്യാവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് സാധാരണക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടിയുണ്ടാകണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എ.എം. കബീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.