വള്ളത്തിൽ കടത്തിയ ചാരായവുമായി ഒരാൾ പിടിയിൽ
text_fieldsകായംകുളം: പത്തിയൂരിൽ വ്യാജവാറ്റ് കേന്ദ്രത്തിൽനിന്ന് വള്ളത്തിൽ കടത്തിയ ചാരായവുമായി ഒരാൾ പിടിയിൽ. 20 ലിറ്റർ ചാരായവുമായി ചേപ്പാട് കണിച്ചനല്ലൂർ ഉപേന്ദ്രഭവനത്തിൽ സാബുവിനെയാണ് എക്സൈസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ച പത്തിയൂർ പാലമൂട്ടിൽ കടവിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം.
പുഞ്ചയുടെ മധ്യഭാഗത്ത് വള്ളത്തിലായിരുന്നു ചാരായ വാറ്റ്. 90 ലിറ്റർ കോട, ഗ്യാസ്കുറ്റി സഹിതമുള്ള വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന പത്തിയൂർ എവൂർ തെക്ക് ചാലത്തറ വീട്ടിൽ മധു ഓടിമറഞ്ഞു.
കൂടാതെ മദ്യവിൽപന നടത്തിയ പത്തിയൂർ വില്ലേജ് പത്തിയൂർ പടിഞ്ഞാറ് സുധീഷ് ഭവനത്തിൽ രാധക്കെതിരെയും കേസുണ്ട്. പ്രിവൻറിവ് ഓഫിസർ ജിജികുമാർ, സുമേഖ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രവൻറിവ് ഓഫിസർ അബ്ദുൽഷുക്കൂർ, സിവിൽ ഓഫിസർമാരായ അരുൺ, ബിനു, അരുൺ അശോക്, രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.