ഗുണ്ടസംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് നടപടി
text_fieldsകായംകുളം: ഗുണ്ടസംഘങ്ങെള അമർച്ച ചെയ്യുന്നതിനായി പൊലീസ് നടപടികൾ ഉൗർജിതമാക്കി. ഗുണ്ട ആക്ട് ചുമത്തി കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കംകുറിച്ചത്. ആദ്യഘട്ടത്തിൽ കൂടുതൽ കേസുകളുള്ള ഏഴുപേർക്കെതിരെയാണ് നടപടി.
പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കലക്ടർ കാപ്പ ചുമത്തി. ആറ് പേർക്കെതിരെയുള്ള റിപ്പോർട്ട് കലക്ടറുടെ പരിഗണനയിലാണ്. ക്രിമിനൽ സംഘത്തിൽപ്പെട്ട കലം അജ്മലിനെതിരെയാണ് നടപടി സ്വീകരിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുള്ളിക്കണക്ക് സ്വദേശി കാള റിയാസ് (27), ദേശത്തിനകം സ്വദേശി മാളു അൽതാഫ് (25), ഞക്കനാൽ സ്വദേശി ശങ്കർ അനൂപ് (23), കാപ്പിൽ മേക്ക് സ്വദേശി അക്ഷയ് ചന്ദ്രൻ, പുട്ട് അജ്മൽ (25), അമ്പാടി (25) എന്നിവർക്കെതിരെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
നല്ലനടപ്പിനായി ആർ.ഡി.ഒ കോടതിയിൽ േബാണ്ട് വെക്കുന്നതിന് 37 പേർക്ക് നോട്ടീസ് നൽകി. സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുകളിൽ ഉൾപ്പെട്ട 120 പേരുടെ റൗഡി ലിസ്റ്റും തയാറായിട്ടുണ്ട്. രണ്ട് കേസുകളുള്ള മുന്നൂറോളം പേരുടെ പട്ടികയുമുണ്ട്.
ഡിവൈ.എസ്.പി അലക്സ് ബേബി, സി.െഎ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
സഹായികളുടെ പട്ടിക കണ്ട് ഞെട്ടി പൊലീസ്
കായംകുളം: നഗരം കൈയടക്കിയ കുറ്റവാളി സംഘങ്ങളുടെ അടിവേരറുക്കാൻ കളത്തിലിറങ്ങിയ പൊലീസ്, ഗുണ്ടനേതാവിെൻറ സഹായികളുടെ പട്ടിക കണ്ട് ഞെട്ടി. പ്രതിപക്ഷ വിദ്യാർഥി സംഘടനയുടെ ജില്ല നേതാവ്, യുവനേതാവ്, ഭരണകക്ഷി യുവജന സംഘടനയുടെ മേഖല നേതാവ്, ജീവകരുണ്യ പ്രവർത്തകൻ തുടങ്ങിയ 44 പേരുടെ പട്ടികയാണ് ഇദ്ദേഹം പൊലീസിന് നൽകിയത്. ജില്ല പൊലീസ് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ.
രാഷ്ട്രീയ-സാമൂഹിക മേഖലയിൽ ക്വേട്ടഷൻ സംഘങ്ങൾക്കുള്ള സ്വാധീനവും ഇതിലൂടെ വ്യക്തമാകുകയാണ്. ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമികളെന്ന് ആക്ഷേപമുള്ളവരെയാണ് ചോദ്യം ചെയ്തത്.
പലതവണ രാഷ്ട്രീയസമ്മർദങ്ങളാൽ പൊലീസിൽനിന്ന് രക്ഷപ്പെട്ടവർക്കാണ് ഇപ്പോൾ പിടിവീണത്. സി.പി.എം പ്രവർത്തകനായ സിയാദിനെ ക്വേട്ടഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.
എന്നാൽ, ക്വേട്ടഷൻ സംഘങ്ങൾക്കായി രാഷ്ട്രീയ സമ്മർദം ഉണ്ടാകാതിരുന്നാൽ മാത്രമേ മാഫിയകളെ ഇല്ലാതാക്കാൻ കഴിയൂവെന്നാണ് പൊലീസ് ഭാഷ്യം. ലിസ്റ്റിലുള്ളവരെ ചോദ്യംചെയ്യുന്നതോടെ മാഫിയ പ്രവർത്തനങ്ങളുടെ വ്യാപ്തിക്ക് വ്യക്തത ലഭിക്കും. ഇതിനുശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.
കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള വിവരശേഖരണം പൂർത്തിയായി. ക്വേട്ടഷൻ വഴികളിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കുന്നവരെക്കുറിച്ചും വ്യക്തതയായിട്ടുണ്ട്. തുണി, തടി, പോത്ത് തുടങ്ങിയവയുടെ കച്ചവടത്തിലൂടെയാണ് പണം വെളുപ്പിക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. മീറ്റർ പലിശ ഇടപാടിലൂടെയുള്ള വരുമാനവും ഇൗ വഴിക്കാണ് ചെലവഴിക്കുന്നത്. സമൂഹത്തിൽ സ്വാധീനമുറപ്പിച്ച യുവ നേതാക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
പിന്നീട് കോടതിയിൽ ഹജരാക്കാൻ എത്തിച്ച കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ രക്ഷപ്പെടുത്തിയ സാഹസികതയും രാഷ്ട്രീയ പിന്തുണയാൽ നിസ്സാരവത്കരിക്കുകയായിരുന്നു. ഇതിനെയെല്ലാം നഗരത്തിലെ രാഷ്ട്രീയ നേതൃത്വം നിസ്സംഗതയോടെ വീക്ഷിച്ചതിെൻറ ദുരന്തമാണ് ക്വേട്ടഷൻ സംഘം വീണ്ടും അഴിഞ്ഞാടാൻ കാരണമായത്. പൊലീസിെൻറ ഇപ്പോഴത്തെ നടപടിയെ ഇവർ എങ്ങനെ സമീപിക്കുമെന്നതാണ് ജനം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.