പ്രതിസന്ധികളെ അതിജീവിച്ച് പ്രതിഭ, അഭിമാനവുമായി ഇടതുമുന്നണി
text_fieldsകായംകുളം: പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജയിച്ച യു. പ്രതിഭയുടെ വിജയത്തിൽ അഭിമാനവുമായി ഇടതുമുന്നണി. തുടക്കം മുതൽ നേരിട്ട പ്രതിസന്ധികളെ മറികടന്നുള്ള വിജയത്തിന് പത്തരമാറ്റിെൻറ തിളക്കമാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിെൻറ തുടക്കം മുതൽ ഉടലെടുത്ത വിവാദങ്ങളും പ്രചാരണങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന യു.ഡി.എഫിെൻറ പ്രതീക്ഷയാണ് ഇതിലൂടെ തകർന്നടിഞ്ഞത്. തുടർ ഭരണത്തിന് പിന്തുണ നൽകാൻ ഇടതുപക്ഷ എം.എൽ.എയുണ്ടാകണമെന്ന മുന്നണി നേതൃത്വത്തിെൻറ ഇച്ഛാശക്തിയും വിജയത്തിന് ഘടകമായി. പാർട്ടിയിലെ ചിലരും എം.എൽ.എയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായ പ്രവർത്തനവും ഫലം ചെയ്തു.
ഡി.വൈ.എഫ്.െഎയുമായി നിലനിന്ന തർക്കം, കെ.എച്ച്. ബാബുജാെൻറ സ്ഥാനാർഥിത്വം, പാൽ സൊസൈറ്റി തെരഞ്ഞെടുപ്പ് അല്ലെന്ന എ.എം. ആരിഫ് എം.പിയുടെ പ്രസംഗ വിവാദം, യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിനുനേരെയുള്ള ആക്രമണം, പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം തുടങ്ങി ഒേട്ടറെ വെല്ലുവിളികളാണ് പ്രതിഭക്ക് തരണം ചെയ്യേണ്ടിവന്നത്. ഇതിനെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടുന്ന സമീപനമാണ് സ്വീകരിച്ചത്.
ബി.ജെ.പി വോട്ട് യു.ഡി.എഫ് പക്ഷത്തേക്ക് ശക്തമായി ഒഴുകിയതിനെ മറികടക്കാനും ഇവരുടെ വ്യക്തിപ്രഭാവത്തിനും മുന്നണിയുടെ കെട്ടുറപ്പിനും കഴിഞ്ഞു. എം.എൽ.എ എന്ന നിലയിൽ നേടിയെടുത്ത സ്വീകാര്യതയും വ്യക്തിബന്ധങ്ങളും യു.ഡി.എഫ് കോട്ടകളിൽ വിള്ളലുണ്ടാക്കുന്നതിൽ വിജയിച്ചു. ടൗൺ നോർത്ത്, കൃഷ്ണപുരം, കണ്ടല്ലൂർ എന്നിവിടങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥിയുടെ ജന്മനാടായ ദേവികുളങ്ങരയിലും നേടിയ മുന്നേറ്റം ഇതാണ് പ്രകടമാക്കുന്നത്. പത്തിയൂർ 1500, ചെട്ടികുളങ്ങര, 1888, ടൗൺ നോർത്തിൽ 387, സൗത്തിൽ 1014, കണ്ടല്ലൂർ 14, ദേവികുളങ്ങര 271, കൃഷ്ണപുരം 761, ഭരണിക്കാവ് 294 എന്നിങ്ങനെയാണ് ഭൂരിപക്ഷമുയർത്തിയത്. തപാൽ വോട്ടിലും 169 വോട്ടിെൻറ നേട്ടമുണ്ടാക്കി.
കഴിഞ്ഞ തവണ 11857 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. അന്ന് എൻ.ഡി.എക്ക് 20,000 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ 11413 ആയി കുറഞ്ഞു. ഇടതിനും യു.ഡി.എഫിനും വോട്ട് വിഹിതം വർധിച്ചപ്പോൾ എൻ.ഡി.എക്ക് കുറഞ്ഞത് ചർച്ചയായിരിക്കുകയാണ്. എൻ. സുകുമാരപിള്ള ചെയർമാനും എം.എ. അലിയാർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇടതുപക്ഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.