റോഡുകൾ തോടാക്കി വാട്ടർ അതോറിറ്റിയുടെ മായാജാലം
text_fieldsകായംകുളം: നഗരത്തിലെ റോഡുകൾ തോടാക്കി മാറ്റുന്ന വാട്ടർ അതോറിറ്റിയുടെ നടപടി ചർച്ചയാകുന്നു. കുടിവെള്ളത്തിന് ജനം പരക്കംപായുമ്പോൾ ജലം പാഴാകുന്നത് കണ്ടില്ലെന്ന നടപടി പ്രതിഷേധത്തിന് കാരണമാകുകയാണ്. നഗരത്തിലെ പ്രതാഗ്മൂട് ജങ്ഷനിൽനിന്ന് മത്സ്യ മാർക്കറ്റിലേക്ക് പോകുന്ന റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. മാസങ്ങളായിട്ടും പരിഹരിക്കാതായതോടെ വെള്ളം കെട്ടിനിന്ന് റോഡ് തകർന്നു.
വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡിന്റെ മധ്യഭാഗത്താണ് പൈപ്പ് പൊട്ടിയത്. പമ്പിങ് നടക്കുമ്പോൾ ശക്തമായ ജലപ്രവാഹമാണ്. ഇന്റർലോക്ക് പാകിയ ഭാഗങ്ങൾ വെള്ളം കെട്ടിനിന്ന് വഴുക്കലായത് അപകടങ്ങൾക്കും കാരണമാകുന്നു. കാൽനടക്കാരാണ് തെന്നിവീഴുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾ ആശ്രയിക്കുന്ന വഴിയാണ്. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും പതിവാണ്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരും ഇതിന്റെ ദുരിതം അനുഭവിക്കുന്നു.
വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. സമീപവാസികൾതന്നെ പൈപ്പ് നന്നാക്കണമെന്നാണ് അതോറിറ്റി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.