സ്കൂളിലെ ഭക്ഷ്യവിഷബാധ: അരിയിൽ ചത്ത പ്രാണികളുടെ അവശിഷ്ടം
text_fieldsകായംകുളം: കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിൽ പാചകത്തിന് ഉപയോഗിച്ച അരിയിൽ ചത്ത പ്രാണികളുടെ അവശിഷ്ടം കണ്ടെത്തിയതായി പരിശോധനഫലം.
ഇതോടൊപ്പം, പാകമാകാത്ത പയറാണ് കറിവെക്കാൻ ഉപയോഗിച്ചതെന്നും വ്യക്തമായി. വെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചതോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 593 കുട്ടികളും 19 അധ്യാപകരുമാണ് ഉച്ചഭക്ഷണം കഴിച്ചത്.
സിവിൽ സപ്ലൈസിൽനിന്നാണ് സ്കൂളിന് അരി ലഭിച്ചത്. നഗരത്തിലെ കിണറുകളിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യം കൂടുതലാണത്രെ. മാലിന്യ നിർമാർജനത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം, പരിശോധനഫലം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.