സി.പി.എം നേതൃത്വം സംരക്ഷണ കവചമൊരുക്കി; ആരോപണവിധേയൻ വീണ്ടും സെക്രട്ടറി
text_fieldsകായംകുളം: സദാചാരവിരുദ്ധ നടപടികൾ വിവാദങ്ങൾക്കിടയാക്കിയ സി.പി.എം എരുവ ലോക്കൽ സമ്മേളനത്തിൽ നേതൃത്വത്തിെൻറ സംരക്ഷണ കവചത്തിൽ ആരോപണ വിധേയൻ വീണ്ടും സെക്രട്ടറിയായി. പരാതിക്കാർക്ക് ഒപ്പം നിന്ന രണ്ടുപേർ എൽ.സിയിൽനിന്ന് പുറത്തായപ്പോൾ, നാലുപേർ പുതുതായി ഇടംനേടി. ജെ.കെ. നിസാമിനെ വീണ്ടും സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് എൽ.സി അംഗം സിയാദ് കോട്ടയിൽ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.
നിസാമിന് എതിരെ അശ്ലീല സംഭാഷണവും സദാചാരവിരുദ്ധ നടപടികളുമാണ് ആരോപണമായി ഉയർന്നത്. വിഷയം വിവാദമായതോടെ അന്വേഷണ കമീഷനെ നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ല. വിഷയം ചർച്ചയായതോടെ പാർട്ടിയെ അവമതിക്കുന്ന തരത്തിൽ പൊതുമധ്യത്തിൽ അവതരിപ്പിച്ചെന്ന കാരണത്താൽ ഷിജാർ, ജാസ്മിൻ എന്നിവരെ ഒരാഴ്ച മുമ്പ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് പുറത്താക്കിയിരുന്നു. ഏരിയ സെൻറർ അംഗങ്ങളായ എസ്. പവനനാഥൻ, എസ്. നസിം, അഡ്വ. എസ്. സുനിൽകുമാർ എന്നിവരായിരുന്നു അന്വേഷണ കമീഷൻ അംഗങ്ങൾ.
ലോക്കൽ െസക്രട്ടറി നിസാമിന് അനുകൂലമായി ചർച്ച ഉയർത്തിയവർ പരാതിക്കാർക്ക് പിൻബലം നൽകിയെന്ന പേരിൽ ഏരിയ കമ്മിറ്റി അംഗം കെ.പി. മോഹൻ ദാസ്, എൽ.സി അംഗം സിയാദ് കോട്ടയിൽ എന്നിവർക്കെതിരെ കടുത്ത വിമർശനമാണ് അഴിച്ചുവിട്ടത്. സെക്രട്ടറിക്കെതിരെ നിലപാട് സ്വീകരിച്ചതിെൻറ പേരിൽ ജമാൽ, കുൽസുമ്മ എന്നിവരെ ഒഴിവാക്കിയതും തിരിച്ചടിയായി. അബ്ദുൽ മനാഫ്, എ.എം. ശരീഫ്, ഷബീർ, നാദിയ എന്നിവരാണ് പുതുതായി എൽ.സിയിൽ ഇടം പിടിച്ചത്.
പി.എസ്. ബാബുവിെൻറ സസ്പെൻഷൻ: പ്രതിഷേധം കനക്കുന്നു
അരൂക്കുറ്റി: സി.പി.എം അരൂക്കുറ്റി ലോക്കൽ സമ്മേളനം പാതിവഴിയിൽ നിർത്തിയതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗംകൂടിയായ പി.എസ്. ബാബുവിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞാൽ സമ്മേളനവുമായി ബന്ധപ്പെട്ടോ സംഘടന പ്രശ്നങ്ങളാലോ പ്രവർത്തകരുടെ പേരിൽ സി.പി.എമ്മിൽ നടപടി എടുക്കാറില്ല എന്ന ചട്ടം നിലനിൽക്കെയാണ് ഈ നടപടി. ചട്ടവിരുദ്ധമായ ഈ നടപടിക്കെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തിലാണ്. സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രതിഷേധം ഉയരുന്നുണ്ട്. ഏരിയ കമ്മിറ്റി അംഗം എൽ.സി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ തയാറായതാണ് പി.എസ്. ബാബുവിനെതിരെ ഏരിയ കമ്മിറ്റിയുടെ നടപടിക്ക് കാരണം. സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷവും നിലവിലെ കമ്മിറ്റിക്കെതിരെ നിലപാട് അംഗീകരിക്കാതെ നിലവിെല കമ്മിറ്റിയെതന്നെ നിലനിർത്താനാണ് നടപടിയെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
നിലവിലെ എൽ.സിയിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്താത്തതും നിലവിെല നേതൃത്വത്തിന് ഭൂരിപക്ഷമുള്ള പാനൽ അവതരിപ്പിച്ചതിനെതിരെയുമാണ് ഭൂരിഭാഗം പ്രതിനിധികൾ ഔദ്യോഗിക പാനലിെനതിരെ മത്സരിക്കാൻ തയാറായത്. ദീർഘകാലം അരൂക്കുറ്റിയിലെ പഞ്ചായത്ത് പ്രസിഡൻറും എൽ.സി സെക്രട്ടറിയുമായിരുന്ന പി.എസ്. ബാബുവിനെ നടക്കാൻ പോകുന്ന സംഘടനസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ബോധപൂർവ ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്ന് ഒരുവിഭാഗം വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.