Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightഓണാട്ടുകര മറന്ന...

ഓണാട്ടുകര മറന്ന നൂറ്റാണ്ടിന് മുമ്പുള്ള എഴുത്തുകാരെൻറ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ

text_fields
bookmark_border
ഓണാട്ടുകര മറന്ന നൂറ്റാണ്ടിന് മുമ്പുള്ള എഴുത്തുകാരെൻറ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ
cancel
camera_alt

മുഹമ്മദ് കുഞ്ഞ് രചിച്ച പുസ്തകത്തിെൻറ പുറംചട്ട

കായംകുളം: ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് ഇസ്ലാമിക സാഹിത്യമേഖലയിൽ നിറഞ്ഞുനിന്ന എഴുത്തുകാരെൻറ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ. കായംകുളത്തെ ആദ്യ മുസ്ലിം ബി.എ ബിരുദദാരിയെന്ന് കരുതുന്ന കായംകുളം സ്വദേശിയായ മുഹമ്മദ്​ കുഞ്ഞിന്‍റെ വിവരങ്ങൾ തേടിയാണ് അന്വേഷണം. പ്രശസ്തമായ ഗ്രന്ഥങ്ങളുടെ രചിയിതാവ് കൂടിയായ പെരിങ്ങാല സ്വദേശിയായ ഇദ്ദേഹത്തെ കുറിച്ച് ഇപ്പോൾ നാട്ടിൽ വിവരങ്ങൾ ഒന്നുമില്ല. ഇദ്ദേഹം രചിച്ച 'ഇസ്ലാംമത മാഹാത്മ്യം, ഇസ്ലാം മത പ്രചരണം' എന്ന ഗ്രന്ഥങ്ങൾ വക്കം മൗലവി മെമ്മോറിയൽ റിസർച്ച് സെൻററിൽ എത്തിയതോടെയാണ് രചിയിതാവിനെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്

കായംകുളം ടൗൺ പ്രസിൽ അച്ചടിച്ച 'ഇസ്ലാം മതപ്രചരണം' എന്ന ഗ്രന്ഥം നിയമസഭാ അംഗവും പത്രപ്രവർത്തകനുമായിരുന്ന ടി.എ. മൈതീൻകുഞ്ഞാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം പതിപ്പായി ആയിരം പുസ്തകം പുറത്തിറക്കിയതായും പുറംചട്ടയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലം ശ്രീരാമവിലാസം പ്രസിലാണ് 'ഇസ്ലാംമത മാഹാത്മ്യം' അച്ചടിച്ചത്. വക്കം അബ്ദുൽ ഖാദർ മൗലവിയുമായും അടുത്ത ബന്ധമാണുണ്ടായിരുന്ന മുഹമ്മദ്​ കുഞ്ഞിന്‍റെ മുസ്ലിം സമുദായത്തിെൻറ വിദ്യാഭ്യാസ പുരോഗതിക്കായും കാര്യമായ ഇടപെടൽ നടത്തിയിരുന്നതായും പറയപ്പെടുന്നു.

റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിങ്ങാല വലിയത്ത് വീട്ടിൽ കമറുദ്ദീൻ കുഞ്ഞിെൻറ മകനായാണ് മുഹമ്മദ്കുഞ്ഞ് ജനിച്ചതെന്നാണ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.എ. ബേക്കർ ഒാർത്തെടുക്കുന്നത്. നൂറാം വയസിലേക്ക് കടക്കുന്ന ബേക്കറിന് മുഹമ്മദ്കുഞ്ഞിനെ കുറിച്ച് കേട്ടറിവ് മാത്രമെയുള്ളു.

സിക്സ്തഫോറത്തിൽ ഒന്നാം റാേങ്കാടെ പാസായ മുഹമ്മദ്കുഞ്ഞിനെ കുറിച്ച് ബാല്ല്യത്തിലെ ഒാർമയുണ്ടായിരുന്നു. മലയാളരാജ്യം പത്രത്തിൽ ഇതിെൻറ ഫോേട്ടാ വന്നിരുന്നു. ഇൗ പ്രസിൽ പിന്നീട് അദ്ദേഹത്തിെൻറ പുസ്തകവും അച്ചടിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന വീട് പിന്നീട് ക്രിസ്ത്യൻ കുടുംബത്തിന് വിൽക്കുകയായിരുന്നു. കോടതി ഉദ്യോഗസ്ഥനായി ജോലി കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ഇതോടെ നാടുമായുള്ള ബന്ധം ഇല്ലാതായി. എഴുതുന്നതിന് സ്വാതന്ത്ര്യമില്ലാതിരുന്നതിനാലാണ് വി.കെ. എന്ന ഇൻഷ്യൽ ഒഴിവാക്കി എം. മുഹമ്മദ്കുഞ്ഞ് എന്നാക്കിയതെന്നും പറയുന്നു. എന്നാൽ ഒാണാട്ടുകരയുടെ ചരിത്രത്തിലെങ്ങും മുഹമ്മദ്കുഞ്ഞിന്‍റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടില്ലായെന്നതാണ് ശ്രദ്ധേയം.

ഇതോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുന്നത്. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പൗത്രനായ സമീർ മുനീറാണ് പുസ്തകത്തിെൻറ പുറംചട്ടയുടെ പകർപ്പുമായി ഗ്രന്ഥകാരനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നും വിരമിച്ച കായംകുളം സ്വദേശിയായിരുന്ന ഷാഹുൽ ഹമീദ് വക്കം ലൈബ്രറിക്ക് കൈമാറിയ ഗ്രന്ഥശേഖരത്തിൽ നിന്നാണ് മുഹമ്മദ്കുഞ്ഞിെൻറ പുസ്തകങ്ങൾ ലഭിച്ചതെന്ന് സമീർ പറഞ്ഞു. ഇദ്ദേഹത്തിെൻറ കൂടുതൽ പുസ്തകങ്ങൾ കണ്ടെടുക്കാനും കുടുംബവിവരങ്ങൾക്കുമായി അന്വേഷണം നടക്കുകയാണ്. സാമൂഹിക പ്രവർത്തകരായ മഖ്ബൂൽ മുട്ടാണിശേരിൽ, ആബിദ് ഹുസൈൻ, മുബാറക് ബേക്കർ എന്നിവരും അന്വേഷണ വഴിയിൽ സജീവമാണ്. വാഹിദ് കറ്റാനം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media
News Summary - Social media seeking information on writers of the century before Onattukara was forgotten
Next Story