തെരുവുനായ് ആക്രമണം: ഓണാട്ടുകരയിൽ മൂന്നുദിവസത്തിനിടെ ചികിത്സതേടിയത് 20 പേർ
text_fieldsകായംകുളം: ഓണാട്ടുകരയിൽ തെരുവുനായ് അക്രമത്തിൽ ജനം പൊറുതിമുട്ടുന്നു. മൂന്നുദിവസങ്ങളിലായി 20ഓളം പേരാണ് ഗവ. ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. കൂടാതെ വള്ളികുന്നത്ത് എട്ടോളംപേർക്ക് തിങ്കളാഴ്ച പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
മിക്ക പഞ്ചായത്തുകളിലും നഗരസഭയിലും തെരുവുനായ് ശല്യം രൂക്ഷമാണ്. മാംസാവശിഷ്ടമുൾപ്പെടെയുള്ള മാലിന്യം വ്യാപകമായി ഉപേക്ഷിക്കുന്നതാണ് നായ്ക്കൾ തമ്പടിക്കാൻ കാരണമാകുന്നത്. നഗരപാതകളിലും നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മീനത്തേത്ത് തുണ്ടിൽ രാജൻ, സരസ്വതി ഭവനത്തിൽ ഗോപകുമാർ, അനീഷ് ഭവനത്തിൽ ലീലാമണി, മഠത്തിന്റയ്യത്ത് രാധാമണി, എള്ളുവിള കിഴക്കതിൽ മധു, കല്ലുവിളയിൽ രാജു, ജോൺ തുടങ്ങിയവർക്കാണ് വള്ളികുന്നത്ത് പേപ്പട്ടിയുടെ കടിയേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തെരുവുനായ് ആക്രമണം: നിയമസഹായം തുടരും
കായംകുളം: തെരുവുനായ് അക്രമത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിന് സോഷ്യൽ ഫോറം ആരംഭിച്ച സൗജന്യനിയമ സഹായം തുടരുമെന്ന് പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അറിയിച്ചു. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ ഇരകളുടെ മെഡിക്കൽ രേഖകൾ സമർപ്പിച്ചു വിവിധ പ്രദേശങ്ങളിലുള്ള അഞ്ഞൂറോളം പേർക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. നിയമസഹായം ലഭിക്കുന്നതിന് 9447905874 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.