കോവിഡ് ചികിത്സയിലുള്ളവരുടെ വീട് കുത്തിത്തുറന്ന് കവർച്ച
text_fieldsകായംകുളം: വീട്ടുകാരെ കോവിഡ് ബാധിതരായി ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ വീട് കുത്തിത്തുറന്ന് കവർച്ച. കൃഷ്ണപുരം കാപ്പിൽകിഴക്ക് കളരിക്കൽ വടക്കതിൽ രാജുവിെൻ വീട്ടിലാണ് മോഷണം.
നാല് പവൻ ആഭരണവും 6300 രൂപയുമാണ് അപഹരിച്ചത്. വീട് തുറന്നുകിടക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽെപട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്.
മുൻവാതലിെൻറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടിനുള്ളിലെ മുറിയുടെ കതകും തകർത്തിട്ടുണ്ട്.
നിർമാണ തൊഴിലാളിയായ രാജുവിെൻറ മകൻ ഷിബുരാജ് സൈന്യത്തിലാണ്. ഇദ്ദേഹവും ഭാര്യയും മക്കളും ഉൾെപ്പടെയുള്ളവർ കഴിഞ്ഞ നാലിനാണ് ജോലി സ്ഥലമായ നാഗാലാൻഡിൽനിന്ന് എത്തിയത്. ഇവർക്ക് ക്വാറൻറീനിൽ കഴിയേണ്ടതിനാൽ രാജുവും ഭാര്യയും കായംകുളെത്ത മകളുടെ വീട്ടിലേക്ക് മാറിയിരുന്നു.
കഴിഞ്ഞ 13 ന് ഷിബുരാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഹരിപ്പാെട്ട ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. വീട് തുറന്ന വിവരം 16ന് വൈകീട്ടാണ് അയൽവാസികൾ രാജുവിനെ അറിയിച്ചത്.
തുടർന്ന് ഇവരെത്തി പരിശോധന നടത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. കായംകുളം പൊലീസ് സ്ഥലെത്തത്തി അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.