ആലപ്പുഴയിൽ പൗരത്വ ഭേദഗതി ബില്ലിൽ വ്യാപക പ്രതിഷേധം
text_fieldsകായംകുളം: പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.
ചെയർമാൻ എ. ഇർഷാദ്, കൺവീനർ എ.എം. കബീർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ബിദു രാഘവൻ, ജേക്കബ് തരകൻ, കെ.സി. കൃഷ്ണകുമാർ, പ്രശാന്ത് എരുവ, ചന്ദ്രിക തങ്കപ്പൻ, അംബിക കുമാരി, രാധാമണി രാജൻ, ചന്ദ്രിക ഗോപിനാഥ്, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല , അസീം അമ്പീരേത്ത്, ശ്രീഹരി, രഘുനാഥ്, ഭരണിക്കാവ് കൃഷ്ണൻ, കബീർ കോട്ടപ്പുറം, വൈക്കത്ത് അബ്ദുൽസലാം, തോമസ് മാത്യു, കെ.ജി. മോഹൻകുമാർ, താനത്ത് ജബ്ബാർ, സുരേഷ് കാട്ടുവള്ളി എന്നിവർ നേതൃത്വം നൽകി. ചെങ്ങന്നൂർ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി അഡ്വ.എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.ജി. അജീഷ് അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, യു.സുഭാഷ് എന്നിവർ സംസാരിച്ചു. വെണ്മണി പുന്തലയിൽ എ.കെ. ശ്രീനിവാസനും ചെറിയനാട് കൊല്ലകടവിൽ കെ.എസ്. ഗോപിനാഥനും ആലാകനാൽ ജങ്ഷനിൽ കെ.ഡി. രാധാകൃഷ്ണക്കുറുപ്പും യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനത്തിൽ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ വളഞ്ഞവഴി ജങ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ്സ് യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനർ അഡ്വ. സനൽകുമാർ ഉദ്ഘടനം ചെയ്തു. എ.ആർ. കണ്ണൻ, യു.എം. കബീർ, ബി. റഫീഖ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, എം.എ. ഷഫീഖ്, എം.പി. മുരളീകൃഷ്ണൻ, ശോഭ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
ചേർത്തല: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ വ്യാപക പ്രതിഷേധം. എൽ.ഡി.എഫ് നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.
ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം ഇരുമ്പുപാലത്തിന് സമീപം സമാപിച്ചു. സമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ബി. വിനോദ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥൻ, കെ. ഉമയാക്ഷൻ, യു. മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പി. ഷാജി മോഹൻ, കെ.പി. പ്രതാപൻ, പി.എസ്. പുഷ്പരാജ്, ടെൻസൻ പുളിക്കൻ, കെ.ഇ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.