'കേരളബ്രാൻഡ്' കയർ ഉൽപന്നം പുറത്തിറക്കും -മന്ത്രി പി. രാജീവ്
text_fieldsആലപ്പുഴ: കേരളബ്രാൻഡ് എന്നപേരിൽ കയറിൽനിന്നും ലോകവിപണിയിലേക്ക് ആവശ്യമുള്ള ഉൽപന്നങ്ങൾ പുറത്തിറക്കുമെന്ന് മന്ത്രി പി. രാജീവ്. കയർ കോർപറേഷന്റെ പുതിയ പ്രൊഡക്ട് ഡെവലപ്മെന്‍റ് സെന്ററിന്റെയും അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നൂതന രൂപകൽപനയും ഗുണനിലവാരവുമുള്ള ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കും. കയർ മേഖലയിൽ സമൂലമാറ്റങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം.
പരമ്പരാഗത തൊഴിലാളികളുടെ വികസനമടക്കമുള്ള കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. കയർ കോർപറേഷനും ഫോം മാറ്റിങ്ങ്സും ലയിപ്പിക്കുന്നതോടെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാനാകും. ഉൽപന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി യോജിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് പ്രോഡക്ട് ഡെവലപ്മെന്‍റ് സെന്റർ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർഫെഡ് ചെയർമാൻ എൻ. സായ്കുമാർ, ആർ. നാസർ, എം.എച്ച്. റഷീദ്, പി.ആർ. വിനോദ്, രാജേഷ്കുമാർ സിൻഹ, റീഗോ രാജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.